ഡബ്ലിന്‍: ഡിസംബര്‍ 3 ഞായറാഴ്ച ബാല്‍ഡോയല്‍ നടപ്പെടുന്ന മൈന്‍ഡിന്റെ ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. മെന്‍സ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100ല്‍ പരം ടീമുകള്‍ മത്സരിച്ചിരുന്നു. അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ സംഘടനയായ ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ സഹകരണത്തോടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 27.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
0879631102, 0879511344, 0877778744