Image

ഇറാന്‍-ഇറാഖ്‌ ഭൂകമ്പം: മരണം 330 കടന്നു

Published on 14 November, 2017
ഇറാന്‍-ഇറാഖ്‌ ഭൂകമ്പം: മരണം 330 കടന്നു

തെഹ്‌റാന്‍/ബാഗ്‌ദാദ്‌:ഇറാന്‍ഇറാഖ്‌ അതിര്‍ത്തിയിലെ കുര്‍ദ്‌ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 330 കടന്നു. നാലായിരത്തിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. പാര്‍പ്പിടങ്ങളും കെട്ടിടസമുച്ചയങ്ങളും വ്യാപകമായി തകര്‍ന്നടിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഗള്‍ഫ്‌ മേഖലയില്‍ ഖത്തര്‍വരെ ഭൂകമ്പത്തിന്റെ അനുരണനമുണ്ടായി.

വടക്കന്‍ ഇറാഖിലെ കുര്‍ദിഷ്‌ ഭരണമേഖലയായ സുലൈമാനിയയിലെ തെക്കുകിഴക്കന്‍ മേഖലയായ ഹലെബ്‌ജായില്‍ ഞായറാഴ്‌ച രാത്രിയാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്‌. 

പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ കെര്‍മാന്‍ഷായില്‍ ഭൂകമ്പം വന്‍ നാശം വിതച്ചു. തിങ്കളാഴ്‌ച നൂറിലേറെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഇറാനിലെ 14 പ്രവിശ്യകളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. കെര്‍മാന്‍ഷായിലെ സാര്‍പോള്‍ ഇ സഹാബില്‍ കാര്യമായ നാശനഷ്ടമുണ്ടായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക