Image

തോമസ്‌ ചാണ്ടിയെ രൂക്ഷമായി പരിഹസിച്ച്‌ മന്ത്രി ജി സുധാകരന്‍

Published on 14 November, 2017
തോമസ്‌ ചാണ്ടിയെ രൂക്ഷമായി പരിഹസിച്ച്‌ മന്ത്രി   ജി സുധാകരന്‍


തോമസ്‌ ചാണ്ടിയുടെ രാജിയെ രൂക്ഷമായി പരാമര്‍ശിച്ച്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി സുധാകരന്‍. അലക്കി വെളുപ്പിക്കും വരെ, വിഴുപ്പ്‌ അലക്കുകാരന്‍ തന്നെ ചുമക്കട്ടേയെന്നാണ്‌ മന്ത്രി പറഞ്ഞത്‌. 'ഈ വിഴുപ്പ്‌ ഇനി ചുമക്കണോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കവേയാണ്‌ സുധാകരന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്‌.

രാജിയില്‍ തീരുമാനമെടുക്കേണ്ടത്‌ അദ്ദേഹം തന്നെയാണെന്നും തോമസ്‌ ചാണ്ടി കോടതിയില്‍ പോയത്‌ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തോമസ്‌ ചാണ്ടിയ്‌ക്കെതിരെ കടുത്ത നിലപാടാണ്‌ ഇടതു മുന്നണി യോഗത്തില്‍ സിപിഐ സ്വീകരിച്ചത്‌.


വിഎസ്‌ അച്യുതാനന്ദനും സിപിഐ നേതാവ്‌ പന്ന്യന്‍ രവീന്ദ്രനും തോമസ്‌ ചാണ്ടിയുടെ രാജി എന്ന ആവശ്യം നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. പല സംസ്ഥാനങ്ങളില്‍ എന്‍സിപിയ്‌ക്ക്‌ വ്യത്യസ്‌ത നിലപാടാണ്‌ ഉള്ളതെന്നും ഇവിടെ അവര്‍ എല്‍ഡിഎഫിനൊപ്പം ആണെന്നേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക