Image

തോമസ്‌ ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന്‌ ഹൈക്കോടതി

Published on 14 November, 2017
തോമസ്‌ ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന്‌ ഹൈക്കോടതി


കൊച്ചി: തോമസ്‌ ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കളക്ടറുടെ റിപ്പോര്‍ട്ട്‌ തള്ളണമെന്ന ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന്‌ മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചതിന്‌ പിന്നാലെയാണ്‌ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. 

മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളുകയും ചെയ്‌തു.

മന്ത്രി സ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന്‌ കോടതി ആര്‍ത്തിച്ച്‌ ചോദിക്കുകയായിരുന്നു. 
 

മന്ത്രി ദന്തഗോപുരത്തില്‍ നിന്ന്‌ ഇറങ്ങി വരണമെന്നും രാജിയാണ്‌ ഉത്തമമെന്നും തോമസ്‌ ചാണ്ടിയോട്‌ പറഞ്ഞ കോടതി ആരോപണം ഉയര്‍ന്നാല്‍ സാധാരണക്കാരനായി അതിനെ നേരിടണമെന്നും സര്‍ക്കാരിന്‌ നിങ്ങളെ വിശ്വാസമില്ലെന്നും  വ്യക്തമാക്കി.സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. 

 തോമസ്‌ ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ്‌ ഒന്നാം കക്ഷി. മന്ത്രിയുടെ സര്‍ക്കാരിന്‍റെ ഭാഗമാണ്‌. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു.


വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ്‌ കേസ്‌ തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു. കോടതിയെ കൂട്ടുപിടിച്ച്‌ തല്‍സ്ഥാനത്ത്‌ തുടരാന്‍ മന്ത്രിക്ക്‌ സാധിക്കില്ല. 

മന്ത്രിക്ക്‌ മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ്‌ തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസ്‌ പിന്‍വലിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്‌ കോടതി ചോദിച്ചു.
മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത്‌ അപക്വമായ നടപടിയെന്നു ചൂണ്ടിക്കാട്ടിയ കോടതി വളരെ അപൂര്‍വ്വമായ കേസാണിതെന്ന്‌ കേസ്‌ പരിഗണിച്ചവേളയില്‍ പറഞ്ഞു. 

സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത്‌ ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്‌. ഇത്‌ ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 

എന്നാല്‍, ഹര്‍ജി വ്യക്തിപരമായി നല്‍കിയതാണെന്നും മന്ത്രിയെന്ന നിലയിലല്ലെന്നും തോമസ്‌ ചാണ്ടി പറഞ്ഞു.

മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. 

Join WhatsApp News
Tom abraham 2017-11-14 07:37:46
Sharma  is a good Attorney. He knows how to make money. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക