Image

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായി ഭല്ലാലദേവന്‍ മലയാളത്തിലേക്ക്

Published on 14 November, 2017
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായി ഭല്ലാലദേവന്‍ മലയാളത്തിലേക്ക്

ബാഹുബലിയിലെ ഭല്ലാല ദേവനായി തിളങ്ങിയ റാണ ദഗ്ഗപതി മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ്. താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വേഷത്തിലായിരിക്കും റാണ എത്തുക. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ റാണ തന്നെയാണ് വിവരം പങ്കുവച്ചത്.

കെ. മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിന്‍ തിരുമലയുടേതാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും റാണ പോസ്റ്റില്‍ പറയുന്നുണ്ട്. ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക