Image

‘സ്ത്രീസ്വത്വം ആണ് എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടെണ്ടത് അവര്‍ അനുഗ്രഹീതരാണ്’; ഇര്‍ഫാന്‍ ഖാന്‍

Published on 14 November, 2017
‘സ്ത്രീസ്വത്വം ആണ് എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടെണ്ടത് അവര്‍ അനുഗ്രഹീതരാണ്’; ഇര്‍ഫാന്‍ ഖാന്‍

സ്ത്രീപുരുഷ മത്സരമില്ലാത്ത ചലച്ചിത്രങ്ങളാണ് തനിക്ക് വേണ്ടതെന്ന് ഇര്‍ഫാന്‍ ഖാന്‍ . സ്ത്രീയും പുരുഷനും അവരവരുടേതായ പ്രത്യേകതകള്‍ ഉള്ളതും പരസ്പരം താരതമ്യപ്പെടുത്താന്‍ കഴിയാത്തതുമായ വിഭാഗമാണ്. സ്ത്രീസ്വത്വം ആണ് എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടെണ്ടത് അവര്‍ അനുഗ്രഹീതരുമാണ്.’ എന്ന അഭിപ്രായമാണ് ഇര്‍ഫാന്‍ ഖാന്‍ മുന്നോട്ട വയ്ക്കുന്നത്.

അടുത്തിടെ തിയേറ്ററുകളിലെത്തിയ ഖരീബ് ഖരീബ് സിംഗിള്‍ ഉള്‍പ്പെടെ പ്രണയചിത്രങ്ങളുടെ നിരയിലേക്ക് ഇര്‍ഫാന്‍ ഇടംപിടിക്കുന്നുണ്ട്. മുന്‍ധാരണകളില്ലാതെ ചലച്ചിത്രത്തെ സമീപിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം മാറ്റത്തെ ഇര്‍ഫാന്‍ ഖാന്‍ നിരീക്ഷിക്കുന്നത്.സ്ഥിരമായി ഒരു കാറ്റഗറിയിലേക്ക് മാത്രം താരങ്ങളെ പ്രതിഷ്ഠിക്കുന്ന രീതി ചലച്ചിത്രലോകത്തുണ്ട്. അത്തരം രീതികളോടുള്ള തന്റെ വിയോജിപ്പുകള്‍ അദ്ദേഹം തുറന്നുപറയുന്നു. എല്ലാത്തരം കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്താണ് കലാകാരന്റെ നിലനില്‍പ്പ്. അല്ലാത്തപക്ഷം കലാരംഗത്തു നിന്നുമുള്ള എന്റെ വിരമിക്കലാകും അത്.

അറുപതുകളുടെ തുടക്കത്തില്‍ സമൂഹത്തെ പ്രതിഫലിപ്പിക്കാത്ത ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തെ പ്രതിനിധീകരിക്കുന്ന രീതിയാകണം പുതിയകാലചിത്രങ്ങള്‍ക്കുണ്ടാകേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല നവകാല സിനിമ സംവിധായകര്‍ക്ക് വ്യക്തമായ സാമൂഹിക മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക