Image

കലാ കുവൈത്തിന്റെ 'മഴവില്ല്2017 'ചിത്രരചനാ മത്സരം കുട്ടികള്‍ക്ക്

Published on 14 November, 2017
കലാ കുവൈത്തിന്റെ 'മഴവില്ല്2017 'ചിത്രരചനാ മത്സരം കുട്ടികള്‍ക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്‌സ്, അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച 'മഴവില്ല്2017 ' ചിത്ര രചനാ മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തംകൊണ്ടും വരകള്‍കൊണ്ടും വര്‍ണാഭമായി. കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ആയിരത്തിലധികം കുട്ടികളാണ് ചിത്ര രചനാ മത്സരത്തിനായി റിഗായ് അല്‍ജവഹറ സ്‌കൂളില്‍ എത്തിച്ചേര്‍ന്നത്.

മത്സരങ്ങള്‍ മഴവില്ല് സംഘാടക സമിതി ചെയര്‍മാന്‍ ജോസഫ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍സിസി പ്രതിനിധി രഹീല്‍ കെ.മോഹന്‍ദാസ് സംസാരിച്ചു. മഴവില്ല് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ബി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ഉദ്്ഘാടന സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ജെ.സജി സ്വാഗതവും, കല കുവൈറ്റ് സാല്‍മിയ മേഖലാ സെക്രട്ടറി അരുണ്‍കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു. കല കുവൈത്ത് ട്രഷറര്‍ രമേശ് കണ്ണപുരം, ജോ: സെക്രട്ടറി പ്രസീത് കരുണാകരന്‍, വൈസ് പ്രസിഡന്റ് കെ.വി.നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുവൈത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ പങ്കെടുത്ത ഓപ്പണ്‍ കാന്‍വാസ് കുട്ടികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും മികച്ച അനുഭവമായി. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മഴവില്ല് 2017 ഒരു ജനകീയ പരിപാടിയായി മാറി.

ഉച്ചക്ക് രണ്ടിന് കിന്റ്റര്‍ ഗാര്‍ഡന്‍ (കെ.ജി ക്ലാസ്സുകള്‍), 14 (സബ് ജൂനിയര്‍), 58 (ജൂനിയര്‍), 912 (സീനിയര്‍) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാലോടു കൂടി അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടക സമിതിയുടെ വകയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മത്സരാനന്തരം വിതരണം ചെയ്തു. കല കുവൈറ്റ് പ്രവര്‍ത്തകര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മത്സര ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഫലങ്ങള്‍ വെബ്‌സൈറ്റിലും പത്രദൃശ്യമാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക