Image

യൂട്യൂബ്‌ റിലീസിന്റെ രണ്ടാമത്തെ ദിവസത്തിനുള്ളില്‍ തന്നെ അമ്പതിനായിരത്തിലധികം വ്യൂസുമായി റൊമാന്റിക്‌ ഹ്രസ്വചിത്രം 'അന്ന'

Published on 14 November, 2017
യൂട്യൂബ്‌ റിലീസിന്റെ രണ്ടാമത്തെ ദിവസത്തിനുള്ളില്‍ തന്നെ അമ്പതിനായിരത്തിലധികം വ്യൂസുമായി റൊമാന്റിക്‌ ഹ്രസ്വചിത്രം 'അന്ന'
 കൊച്ചി: റൊമാന്റിക്‌ ഹ്രസ്വചിത്രം 'അന്ന' പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന്‌ റിലീസിന്റെ രണ്ടാമത്തെ ദിവസം തന്നെ അമ്പതിനായിരത്തിലധികം വ്യൂസ്‌ നേടിയിരിക്കുകയാണ്‌. യൂട്യൂബിന്റെ ട്രെന്‍ഡിങ്‌ ലിസ്റ്റിലും ഈ ഹ്രസ്വചിത്രം ഇപ്പോള്‍ ഇടം പിടിച്ചിട്ടുണ്ട്‌.


എല്‍ദോസ്‌ ലോമി കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'അന്ന' ഒരു ചെറുപ്പക്കാരന്‍ തന്റെ കാമുകിയുടെ യഥാര്‍ത്ഥ പ്രണയത്തെ തിരിച്ചറിയുന്നതിനെ കുറിച്ചാണ്‌. ടിനു ബേസില്‍ പോളും ജെയ്‌മി അഫ്‌സലുമാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. ഉണ്ണി അഭിജിത്ത്‌, മഹേഷ്‌ എസ്‌ ആര്‍ (ഗമുുമ ഠഢ), പ്രഭു കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഛായാഗ്രഹണവും ബിബിന്‍ പോള്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്‌ ഷിയാദ്‌ കബീറാണ്‌. മദര്‍ഹുഡ്‌ ഫിലിംസിന്റെ ബാനറില്‍ ടിനു ബേസില്‍ പോളും എല്‍ദോസ്‌ ലോമിയുമാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'അന്ന' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=4TStX6b0uJ0


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.








































യൂട്യൂബ്‌ റിലീസിന്റെ രണ്ടാമത്തെ ദിവസത്തിനുള്ളില്‍ തന്നെ അമ്പതിനായിരത്തിലധികം വ്യൂസുമായി റൊമാന്റിക്‌ ഹ്രസ്വചിത്രം 'അന്ന'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക