Image

“സരിത കഥാസാഗരം” (ഒരവലോകനം: ഏബ്രഹാംതെക്കേമുറി)

Published on 14 November, 2017
“സരിത കഥാസാഗരം” (ഒരവലോകനം: ഏബ്രഹാംതെക്കേമുറി)
രാഷ്ട്രീയ പ്രേരിത പ്രണയംകേരളത്തില്‍ പൂത്തുലഞ്ഞ് നൃത്തമാടിതിമിര്‍ക്കുകയാണ്. “വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും”.സരിതയില്‍ കൊതിതീര്‍ത്തവരൊക്കെ ഇപ്പോള്‍ സരിത നുണ പറയുന്നുവെന്ന് ഇമ്മിണി വലിയ നുണ പറഞ്ഞ്‌രക്ഷപെടാന്‍ നോക്കുന്നു. അതായത് ‘താന്‍ പൊക്കിയത് മഞ്ഞ പാവാട ആയിരുന്നു. ഇവള്‍ പറയുന്നു, അത്കറുത്തതായിരുന്നുവെന്ന നുണ.’ നോക്കണേ കാലത്തിന്റെ പോക്ക്.
ക്‌ളിഫ് ഹൗസിലായാലും ഹൗസ്‌ബോട്ടിലായാലും ‘കാശ ്‌കൈയില്, ദോശ വായില്” എന്നതിന് മാറ്റമില്ലെന്ന് സരിത.

ലൈംഗിക സംത്യപ്തിയും കൈക്കൂലിയായി കണക്കാക്കാമെന്ന് കോടതി.
‘ചേച്ചിക്ക് പീഡനം എന്തെന്നറിയില്ലേയെന്ന ്‌ചോദിച്ച് കുറെ പെണ്‍കുട്ടികള്‍ ഫെയ്‌സ് ബുക്കില്‍. അവളുമാരെ മനസുകൊണ്ട് വ്യഭിചരിച്ച് കുറെ കാഴ്ചക്കാരും.

തീര്‍ന്നില്ല. ബലാല്‍സംഗം മുതല്‍ വദനസുരതംവരെ കേട്ട്അര്‍ത്ഥമറിയാതെ അന്ധാളിച്ച് സാധാരണക്കാര്‍.

കെമിസ്ട്രി കള്ാസിലെ പങ്കജാക്ഷിയെപ്പോലെ കുറെ ചാനലുകാരും. “അദ്ധ്യാപകന്‍ മെര്‍ക്കുറിയെപ്പറ്റി പഠിപ്പിക്കുന്നു. മെര്‍ക്കുറി താഴെവീണാല്‍ കൊച്ചുകുമിളകളായിഓടി നടക്കും. വെള്ളത്തില്‍ വീണാലോ? ഇതാഇങ്ങോട്ടു നോക്കു. അദ്ധ്യാപകന്‍ ടെസ്റ്റൂബിനുള്ളിലെ വെള്ളത്തിലേക്ക് അല്‍പം രസംഒഴിക്കുന്നു. എന്നിട്ട്കുട്ടികളോട്‌ചോദിക്കുന്നു.
പങ്കജാക്ഷി പറയൂ. “അടിയില്‍ കിടക്കുന്നതാണോ രസം, മുകളില്‍ കിടക്കുന്നതാണോ രസം?
പങ്കജാക്ഷി. ഞാന്‍ പറയത്തില്ല സാര്‍’
എന്താകുട്ടി പറയാത്തെ?
‘എനിക്കു നാണമാകുന്നുസാര്‍.‘
ഇങ്ങനെ കുറെടി.വി.ചാനല്‍ചര്‍ച്ചകളും.
മലയാളിമടുത്തു.

ഉഭയകക്ഷി സമ്മതത്തോടെ ചെയ്യുന്നതൊന്നും പീഡനമല്ല.
‘ആരോഗ്യവുംസൗന്ദര്യവുമുള്ളഗണേഷ്കുമാറിനെപ്പോലുള്ളവരുടെ…ആനകയറ്റം പീഡനമല്ല. ‘നിനക്കൊരു പലഹാരവും,. എനിക്കൊരു ഉപകാരവും.’

അവയവദാനം അസമയത്തുംഅസ്ഥാനത്തും ആയാല്‍ ‘അവയവദാനം” നിയമവരുദ്ധമായ പാരിതോഷികംആകും.സരിതയുടെ ‘അവയവദാനം’ അങ്ങനെ പാരിതോഷികമായി.
തങ്ങള്‍ നിയമിച്ച കമ്മീഷന്‍ സത്യസന്ധമായറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ യു. ഡി. എഫിന് അതു 1170 പേജുള്ള ‘സരിതകഥാസാഗരം’ എന്ന നോവലായി. ഹാഎന്തുവിചിത്രം?

“നായ് നക്കുന്തോറും മീന്‍ചട്ടി വൃത്തിയാകുകയാണ്”.കുളിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ വളിച്ചുപോകുന്ന സാധനത്തിന് ലക്ഷക്കണക്കിന് വിലയിട്ട്‌കേരളത്തിലെ രാഷ്ട്രീയക്കാരുംസിനിമാക്കാരും ടൂറിസവും കലയും വികസിപ്പിക്കുന്നു. ‘നടിയുടെതുണി പറിച്ച് ‘പടമെടുത്ത് വിലസുന്ന ചെറ്റകളെ താങ്ങുന്ന കുറെ ഫാന്‍സുകളും.
‘ഈ നാട്എങ്ങോട്ട്?.’ കണ്ട്‌ടെയ്‌ന്ര്‍ കണക്കിന് കള്ളനോട്ട് .ടണ്‍കണക്കിന് കഞ്ചാവ്, കിന്റല്‍ക്കണക്കില്‍സ്വര്‍ണംകള്ളക്കടത്ത്. റഷ്യന്‍ സുന്ദരികള്‍ടൂറിസത്തിന്റെ പേരിലും, എക്ട്രാനടികള്‍സിനിമയുടെ പേരിലുംകേരളത്തില്‍ നടത്തുന്നത്ശതകോടികളുടെസെക്‌സ് ബിസിനസ്.ശപിക്കപ്പെട്ട ജനം.

എഴുന്നേറ്റു നടക്കാന്‍ വയ്യാത്തവര്‍ പീഡിപ്പിച്ചെന്നത് കള്ളമെന്നുചിലര്‍. “ചത്തുകഴിഞ്ഞാലും പത്തു മിനിറ്റുകൂടി പുരുഷന്റെ ഈ ആഗ്രഹംഉണ്ടായിരിക്കുമെന്ന്”സൈക്കോളജി..
സരിത ഒരു വേശ്യയെന്ന് പറഞ്ഞ് അനേക വേശ്യമാരും, പരപുരുഷപ്രേമികളും ചാനലിലുംപല സദസുകളിലുംവിലസുന്നു. സത്യംആര്‍ക്കറിയാം?”പണത്തിനു സുഖംവില്‍ക്കുന്നവളും, ചിലവില്ലാതെസുഖിക്കുന്നവളും” എന്നതാണ് വേശ്യയെന്ന പദത്തിന്റെഅര്‍ത്ഥം.

ജ്ഞാനികളില്‍ജ്ഞാനിയായസോളമന്‍ പറയുന്നു. “എനിക്ക്അറിഞ്ഞുകൂടാത്തത് നാലുണ്ട്. ആകാശത്ത് കഴുകന്റെവഴിയും, പാറമേല്‍ സര്‍പ്പത്തിന്റെവഴിയും, സമുദ്ര മദ്ധ്യേ കപ്പലിന്റെവഴിയും, കന്യകയോടെകൂടെ പുരുഷന്റെവഴിയുംതന്നേ.

വ്യഭിചാരിണിയുടെ വഴിയും അങ്ങനെതന്നേ. അവള്‍തിന്നുവായ്തുടച്ചിട്ട് ഞാന്‍ ഒരു ദോഷവുംചെയ്തിട്ടില്ലെന്നു പറയുന്നു .(സദൃശ്യവാക്യം:30:1920).
എന്തായാലുംജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന “സരിതകഥാസാഗരം” എല്ലാപ്രായക്കാരെയും ഇക്കിളിപ്പെടുത്തുന്ന നല്ല നറേഷന്‍. കഥാപാത്രങ്ങളുംഒന്നിനൊന്നുമെച്ചം. വത്‌സായനസൂത്രങ്ങളെകടത്തിവെട്ടുന്ന രതിനിര്‍വേദം.സോളാര്‍ എനേര്‍ജികേരളത്തിലെഎല്ലാ ഭവനങ്ങളിലുംകത്തിജ്വലിക്കയാണ്.

വാല്‍ക്കഷണം: “കട്ടുതിന്നുന്ന അപ്പം രുചികരവും, മോഷ്ടിച്ച വെള്ളം മധുരവുമാകുന്നു.:ദോഷംചെയ്യുന്നത് ഭോഷന് കളിയാകുന്നു.(സോളമന്‍).
Join WhatsApp News
Mathew V. Zacharia, NEW YORK 2017-11-15 11:03:11
AbrahamThekkemury: Keep up the good work. Especially the quotations from the Bible.
Mathew V. Zacharia, NEW YORK.

വിദ്യാധരൻ 2017-11-15 13:03:51
'കോഴികട്ടവന്റെ തലയിൽ പപ്പ് ' എന്ന് പറഞ്ഞ കള്ളനെപ്പോലെ ഏകഭാര്യയെന്ന തത്വത്തിൽ വിശ്വസിക്കുകയും നാക്കെടുത്താൽ സത്യം മാത്രം പറയുന്ന മന്ത്രിമാർ, സരിതയെ ഒരു നുണച്ചിമാത്രം ആക്കി തീർക്കാനുള്ള ശ്രമത്തിൽ, അവരുമായി  ബന്ധപ്പെട്ടപ്പോൾ മഞ്ഞ പാവാടയല്ല കറുത്ത പാവാടയാണ് ധരിച്ചിരുന്നതെന്ന സത്യം വിളിച്ചു പറയുന്നു.  

"തത്ത്വമസിയുടെ നാട്ടിൽ ;-ലൗകിക -
സത്യമന്വേഷിച്ചു പോയി 

പണ്ടുമഹാവിഷ്‌ണുവെന്ന രാജാവിന്റെ 
പാൽക്കടൽദ്വീപിലിറങ്ങി 

വിശ്വസംസ്കാരമഹാശില്പികൾ നിന്നു 
വിസ്മയം പൂണ്ടൊരു കാലം 

ഭാരതം കേട്ടു പ്രണവം കണക്കൊരു 
നാമ സങ്കീർത്തനാലാപം 

"പാലാഴിയിലെ പ്രപഞ്ച സത്യത്തിനെ 
പാളിയുണർത്തുക നമ്മൾ ...."

സ്വർഗ്ഗവാതിൽ പക്ഷി ചോദിച്ചു ; "ഭൂമിയിൽ 
സത്യത്തിനെത്ര വയസ്സായി ?"

ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച 
യാജ്ഞവല്ക്യൻ നിന്നു പാടി;

"സ്വർണ്ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു 
മണ്ണിലെ ശ്വാശതസത്യം "    (സത്യത്തിനെത്ര വയസ്സായി )

കെമിസ്ട്രി ക്ലാസ്സിലെ രസ പരീക്ഷണവും അദ്ധ്യാപകന്റെ ചോദ്യത്തിന് പങ്കജാക്ഷിയുടെ മറുപടിയും 
മാറിക്കൊണ്ടിരിക്കുന്ന സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. പതിനേഴുവയസ്സുകാരിയെ ഗർഭിണി ആക്കി ഉത്തരവാദിത്വം സ്വന്തം അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന പാതിരിമാരും, സൂര്യനെല്ലിക്കാരി വിദ്യാർത്ഥിയെ പീഡിപ്പിച്ചു മാന്യമായി സത്യത്തെ ' സ്വർണ്ണ പാത്രം കൊണ്ടു' മറച്ചു വച്ച് നടക്കുന്ന എംപിമാരും ഉള്ള നാട്ടിൽ കുട്ടികൾക്ക് 'രസ'ത്തിന്റെ അർത്ഥം മനസിലാകാതെ അദ്ധ്യപകന്  മറുപടി കൊടുത്തെങ്കിൽ ഇന്ന് നിലനിൽക്കുന്ന സമൂഹത്തിലെ ദുഷിച്ചു നാറിയ പ്രവണതകൾക്കും അതിനെ " സ്വർണ്ണം പാത്രം കൊണ്ട്" മറച്ചു വച്ച് നടക്കുന്ന  കപട രാഷ്രീയക്കാർക്കും മത നേതാക്കൾക്കും അതിൽ പങ്കുണ്ട് . വാച്യാര്‍ഥത്തിനുപുറമെ വ്യഞ്ജിപ്പിക്കപ്പെടുന്ന അര്‍ത്ഥകൊണ്ട് വായനക്കാരെ ചിന്തിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്യുന്ന തെക്കേമുറിയുടെ നല്ല ഒരു സൃഷ്ടി . അഭിന്ദനങ്ങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക