Image

ഹിസ്റ്ററി ഓഫ്‌ ജോയ്‌'ലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 15 November, 2017
ഹിസ്റ്ററി ഓഫ്‌ ജോയ്‌'ലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'ഹിസ്റ്ററി ഓഫ്‌ ജോയ്‌'ലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. 

`ആരോമലേ` എന്ന്‌ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ ഹിഷാം അബ്ദുള്‍ വഹാബാണ്‌. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക്‌ ജോവി ജോര്‍ജ്‌ സുജോ സംഗീതം നല്‍കിയിരിക്കുന്നു.

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്‌ണു വിനയ്‌ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്‌ 'ഹിസ്റ്ററി ഓഫ്‌ ജോയ്‌'. നടന്‍ വിഷ്‌ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക്‌ ചുവട്‌ വയ്‌ക്കുന്ന ആദ്യ ചിത്രം കൂടിയാണ്‌ ഇത്‌. സായികുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ ലിഷോയ്‌, വിനയ്‌ ഫോര്‍ട്ട്‌, ജോജു ജോര്‍ജ്‌ എന്നിവരും അഭിനയിക്കുന്നുണ്ട്‌. 

വിഷ്‌ണു ഗോവിന്ദനും അനൂപ്‌ പിയും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. രതീഷ്‌ ഛായാഗ്രഹണവും അഭിലാഷ്‌ വിശ്വനാഥ്‌ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. നവംബര്‍ 24ന്‌ തീയേറ്ററുകളില്‍ എത്തുന്ന 'ഹിസ്റ്ററി ഓഫ്‌ ജോയ്‌' ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ്‌ നിര്‍മിച്ചിട്ടുള്ളത്‌.

`ആരോമലേ` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=UzsByeWM6pg


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക