Image

ഗാമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017 : നരസിംഹം XI വിജയികള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 November, 2017
ഗാമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017 : നരസിംഹം XI വിജയികള്‍
ഓസ്റ്റിന്‍: ഗാമയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നരസിംഹം ടീം കിരീടം നേടി. റൌണ്ട് റോക്കിലെ ഹില്‍ കണ്‍ട്രി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ 5 ടീമുകള്‍ (അളിയന്‍സ്, മച്ചാന്‍സ്, മംഗലശ്ശേരി ബ്രോസ്, നരസിംഹം, പുലിമുരുഗന്‍സ്) പങ്കെടുത്തു. ഡബിള്‍ എലിമിനേഷന്‍ അടിസ്ഥാനത്തില്‍ നടത്തിയ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനലില്‍ നരസിംഹം ടീം അളിയന്‍സ് ടീമിനെ 6 വിക്കറ്റുകള്‍ക്കു തോല്‍പിച്ചു. സ്‌കോര്‍: അളിയന്‍സ് - 50/4 (6 overs) , നരസിംഹം 51/1 (5.4 overs). ടോസ് നേടിയ അളിയന്‍സ് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ നരസിംഹം ടീമിലെ അരുണ്‍ പദ്മനാഭന്‍ (15* റണ്‍സും, 1 വിക്കറ്റും) മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കരസ്ഥമാക്കി. ടീമിലെ മറ്റു താരങ്ങളായ വിക്രം അയ്യര്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റും, രാകേഷ് നായര്‍ മികച്ച ബാറ്റ്‌സ്മാനുള്ള അവാര്‍ഡുകള്‍ നേടി. മികച്ച ബൗളര്‍ അവാര്‍ഡിന് അളിയന്‍സ് ടീമിലെ മോജിന്‍ കൊട്ടാരത്തില്‍ അര്‍ഹനായി.

സമ്മാനദാന ചടങ്ങില്‍ ഗാമയുടെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ സന്തോഷ് കറുത്തേതില്‍, റോയ് ഒലിക്കങ്ങേല്‍, ഡിജോയ് ദിവാകരന്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ സമ്മാനിച്ചു. ഗാമയുടെ സ്‌പോര്‍ട്‌സ് ടീം കോര്‍ഡിനേറ്റര്‍ രമേഷ് ചന്ദ്രയും വൈസ് പ്രസിഡന്റ് ശിവപ്രസാദ് വളപ്പിലും ചേര്‍ന്നു വിജയികള്‍ക്ക് മെഡലുകളും/ട്രോഫിയും സമ്മാനിച്ചു. പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹന്‍ നന്ദി പ്രകടിപ്പിച്ചു. ടൂര്‍ണമെന്റ് വന്‍വിജയമായിരുന്നെവെന്നു ഗാമ ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക