Image

ഹൃദയപൂര്‍വം നന്ദി അറിയിച്ച് പാര്‍വതി

Published on 15 November, 2017
ഹൃദയപൂര്‍വം നന്ദി അറിയിച്ച് പാര്‍വതി

മലയാളികളുടെ പ്രിയ നടി പാര്‍വതി വന്‍ സന്തോഷത്തിലാണ്. ആദ്യ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗ്ലെ ബോക്‌സോഫീസില്‍ തരംഗമായതിന്റെ ആഹ്ലാദത്തിലാണ് താരം. സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാനായി പാര്‍വതി ഫേസ്ബുക്ക് ലൈവിലെത്തി. ചിത്രം കണ്ട് അനുഗ്രഹിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയാന്‍ താരം മടികാട്ടിയില്ല.

ഒപ്പം പുതിയ വിശേഷങ്ങളും പാര്‍വ്വതി പങ്കുവെച്ചു. അഞ്ജലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവിന് മികച്ച പ്രതികരണമാണ് ആരാധകരുടെ പക്ഷത്ത് നിന്നുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക