തിരുവല്ല അതിരൂപതാംഗമായ ഫാ. തോമസ്
അങ്ങാടിയില്‍ (64) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കര്‍ദിനാള്‍ മാര്‍
ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍
തെള്ളിയൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര കത്തോലിക്കാ
ദേവാലയത്തില്‍ നടത്തി . തെള്ളിയൂര്‍ അങ്ങാടിയില്‍ പരേതരായ ഏബ്രഹാം-
റേച്ചല്‍ ദന്പതികളുടെ മകനാണ്.
പരേതന് മേരിഗിരി, കൊച്ചുകാമാക്ഷി, അമയന്നൂര്‍, തിരുവഞ്ചൂര്‍, ചക്കുപള്ളം,
നെറ്റിത്തൊഴു, കുമളി, മുരിക്കടി, വെണ്ണിക്കുളം, ചുങ്കപ്പാറ, മുക്കൂര്‍
തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: അലക്സാണ്ടര്‍ ഏബ്രഹാം (കാനഡ), റോസമ്മ ഏബ്രഹാം (ഒല്ലൂര്‍), ഐസക് ഏബ്രഹാം (നെടുമാവ്).