Image

ബ്രോങ്ക്‌സ് സെന്റ്. മേരീസ് ഇടവകയുടെ വാര്‍ഷികവും പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും കൊണ്ടാടി

എം.വി. കുര്യന്‍ (ബോബന്‍) Published on 16 November, 2017
ബ്രോങ്ക്‌സ് സെന്റ്. മേരീസ് ഇടവകയുടെ വാര്‍ഷികവും പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും കൊണ്ടാടി
ന്യൂ യോര്‍ക്ക് :ബ്രോങ്ക്‌സ് സെന്‍.മേരീസ് ഓര്‍ത്തഡോസ് ഇടവകയുടെ 45 ആം വാര്‍ഷികവും പരിശുദ്ധ പരുമലതിരുമേനിയുടെ 115 ആം ഓര്‍മ്മ പെരുന്നാളും ഇടവകയിലെ അദ്ധ്യാന്മിയ സംഘടനകളുടെ വാര്‍ഷികവും നവംബര്‍ മാസം 4 ഉം 5 ഉം തിയതികളില്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. 4 ആം തിയതി ശനിയാഴ്ച സന്ധ്യാനമസ്കാരവും, പതാകഉയര്‍ത്തലും . അഞ്ചാം തീയതി ഞായറാഴ്ച 8 .45 ന് റെവ. ഫാ. പോള്‍ ചെറിയാന്റെ നേതൃത്വത്തില്‍ വികാരി റെവ. ഫാ. എ .കെ . ചെറിയാന്റെ സഹകരണത്തോടെ പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും , മദ്ധ്യസ്ത പ്രാത്ഥനയും വചന പ്രഘോഷണവും നടത്തപ്പെട്ടു.

ഈ അടുത്ത കാലത്ത് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും പോര്‍ട്ടോറിക്കോയിലും മറ്റും ഉണ്ടായ കൊടും കാറ്റിലും വെള്ള പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പരിശുദ്ധബാവാ തിരുമാനസിലെയും , ഇടവക മെത്രപൊലീത്തതിരുമേനിയുടെയും നിര്‍ദ്ദേശപ്രകാരം ഇടവകയില്‍ നിന്നും സംഭരിച്ച ഇരുപതിനായിരത്തിഒന്ന്( $ 20,001 )ഡോളറിന്റെ ചെക്ക് തദവസരത്തില്‍ വിശിഷ്ട അതിഥിയായി സന്നിഹിതയായിരുന്ന ചര്‍ച്ച് വേള്‍ഡ് സര്‍വിസിന്റെ ഡയറക്ടര്‍ മിസസ്.അമോണ്‍ വാള്‍സിനെ വികാരി റെവ. ഫാ. എ .കെ . ചെറിയാനും ട്രഷര്‍ മിസ്റ്റര്‍ തോമസ് പൂവപ്പള്ളിയും ചേര്‍ന്ന് ഏല്‍പിച്ചു.

ചെക്ക് സ്വികരിച്ചുകൊണ്ട് മിസസ്. വാള്‍സ് വികാരി അച്ഛനോടുംജനങ്ങളോടും ഉള്ള നന്ദിപ്രകടനത്തിനോടൊപ്പം പള്ളിയുടെ മനോഹാരിതയെയും ആരാധനയെയും അങ്ങേയറ്റം പ്രകിര്‍ത്തിച്ചു സംസാരിച്ചു .ധനശേഹരണത്തില്‍ പ്രേത്യക താല്‍പര്യം കാണിച്ച മിസ്റ്റര്‍ തോമസ് ഇടിക്കുളയോടും കുടുംബത്തോടും ഉള്ള നന്ദിയും അറിയിച്ചു.

തുടര്‍ന്ന് വിവിധ സംഘടനകളുടെ വാര്‍ഷികവും , സണ്‍ഡേ സ്കൂളിലും മറ്റ് മത്സരങ്ങളിലും വിജയികളായ കുട്ടികള്‍ക്ക് സമ്മാന ദാനവും വിശിഷ്ട്ട അഥിതി തന്നെ നിര്‍വഹിച്ചു. സെക്രട്ടറി മിസ്റ്റര്‍ ജിതിന്‍ മാലേത്ത് സ്വാഗതവും , സണ്‍ഡേസ്കൂള്‍ ടീച്ചര്‍ മിസിസ്. നിസി ജോര്‍ജ് കൃതഞ്ജതയും രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ അവസാനിച്ചു.
ബ്രോങ്ക്‌സ് സെന്റ്. മേരീസ് ഇടവകയുടെ വാര്‍ഷികവും പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക