Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2017
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചു
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 13-ാം തീയതി (ഫാത്തിമായില്‍ പരിശുദ്ധമാതാവ്, പ്രത്യക്ഷപ്പെട്ടതിന്റെ 100-ാം വര്‍ഷം സഭയില്‍ ആചരിക്കുന്ന ദിനം) ആരംഭിച്ച പത്ത് ദിവസത്തേക്ക് തുടര്‍ച്ചയായ ജപമാല ആചരണവും വി.കുര്‍ബ്ബാനയും ഭക്തിയോടെ ആചരിച്ച് ഒക്‌ടോബര്‍ 22 -ാം തീയതി പാരിഷ്‌ഡേ ആഘോഷത്തോടെ അവസാനിച്ചു.

ഒക്‌ടോബര്‍ 22-ാം തീയതി ഞായറാഴ്ച 4 മണിക്ക് ജപമാല ആരംഭിച്ച് ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും കപ്പൂച്ചിന്‍ സഭാംഗങ്ങളും പ്രശസ്തമായ ഡിട്രോയിറ്റ് സൊളനാസ് കേസി സെന്ററില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ബഹു. ചൂരപ്പാടത്ത് ബിജു അച്ചനും ബഹു. നിരപ്പേല്‍ ജോസഫ് അച്ചനും വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലിലിന്റെയും, എയ്ഞ്ചല്‍ തൈമാലിലിന്റെയും അമ്മു മൂലക്കാട്ടിന്റെയും നേതൃത്വത്തില്‍ മൂന്ന് വയസ്സുമുതല്‍ പ്രായമുള്ള കുട്ടികള്‍ മുതല്‍ നല്ലൊരു ശതമാനം ഇടവകാംഗങ്ങളെയും അണിനിരത്തി രണ്ടരമണിക്കൂര്‍നേരം കലാസന്ധ്യ അവതരിപ്പിച്ചു. ഏയ്ഞ്ചല്‍ തൈമാലിലും അമ്മു മൂലക്കാട്ടും സ്വാഗതപ്രസംഗവും, അല്‍മായ സംഘടനകളുടെ ഭാരവാഹികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. െ

ക.സി.എസ് ഡിട്രോയിറ്റ് വിന്‍സര്‍ പ്രസിഡന്റ് ബഹു. രാജു കക്കാട്ടില്‍ ആശംസാ പ്രസംഗവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ നന്ദിയും പറഞ്ഞു. ""ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ'' എന്ന് തകര്‍ന്നടിയുന്ന പരീക്ഷണത്തിലും ദൈവത്തെ മഹത്ത്വപ്പെടുത്തിയ നീതിമാനായ ജോബിന്റെ ജീവിത സന്ദേശം ഫ്യൂഷന്‍ ഡാന്‍സിന്റെ നൃത്തച്ചുവടോടെ അവതരിപ്പിച്ച ദി വിക്ടറി ഓഫ് ഫെയിത്ത് (തിരക്കഥ - ഫാ. ഫിലിപ്പ് രാമച്ചനാട്ട്) എന്ന കലാപരിപാടിയും അമേരിക്കന്‍ സംസ്കാരത്തിലും കത്തോലിക്കാ സഭയോട് ചേര്‍ന്ന് അഭിമാനത്തോടെ സമുദായ പാരമ്പര്യങ്ങള്‍ സംരക്ഷിച്ചു മുന്നോട്ട് പോകണം എന്ന വലിയ സന്ദേശം അവതരിപ്പിച്ച പ്രൗഡ് ടു ബി ക്‌നാനായ (തിരക്കഥ സിമി തൈമാലില്‍) ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ബഹു. ചക്കിയാന്‍ ജോയി അച്ചന്റേയും, ബഹു. മൂലേച്ചാലില്‍ റോയി അച്ചന്റെയും, ബഹു. പത്രോസച്ചന്റെയും സാന്നിദ്ധ്യം ഇടവകാംഗങ്ങള്‍ക്ക് വളരെ സന്തോഷമേകി.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊന്തപത്തും പാരിഷ്‌ഡേയും ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക