Image

മെഗാ ബ്ലെസ്സിംഗ് ഫെസ്റ്റിവല്‍ നൈറ്റ്‌സിനു കൊച്ചിയില്‍ തുടക്കംകുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2017
മെഗാ ബ്ലെസ്സിംഗ് ഫെസ്റ്റിവല്‍ നൈറ്റ്‌സിനു കൊച്ചിയില്‍ തുടക്കംകുറിച്ചു
കൊച്ചി നഗരത്തിന് ഇനി മൂന്നു ദിവസത്തിന്റെ അനുഗ്രഹദിവസങ്ങള്‍ ഒരുക്കിക്കൊണ്ട്, കൊച്ചിന്‍ ബ്ലെസിംഗ് സെന്ററിന്റെ ഹോളി സ്പിരിറ്റ് സിനഡ് ആന്‍ഡ് മെഗാ ബ്ലെസ്സിംഗ് ഫെസ്റ്റിവലിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കംകുറിച്ചു. ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ എന്നിവരെ കൂടാതെ രാവിലെ നടക്കുന്ന ഹോളി സ്പിരിറ്റ് സിനഡില്‍ ബാംഗ്ലൂര്‍ നഗരത്തിലെ ഏറ്റവും വലിയ സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ റവ. ജോണ്‍സണ്‍ വര്‍ഗീസ്, റവ. ജി.എസ് ശ്രീനിവാസന്‍, റവ. പോള്‍ ടി. മാത്യൂസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും അനേകര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു.നവംബര്‍ 16-നു ആരംഭിച്ച കോണ്‍ഫറന്‍സ് നവംബര്‍ 19-ന് അവസാനിക്കും.

ലോകപ്രസിദ്ധ സുവിശേഷകരായ ഡോ. പോള്‍ ദിനകരന്‍, റവ. റാം ബാബു തുടങ്ങിയവര്‍ കഴിഞ്ഞവര്‍ഷം ഈ കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചിരുന്നു.

വൈകിട്ട് നടക്കുന്ന മെഗാ ഫെസ്റ്റിവല്‍ വിവിധ സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് തുടങ്ങിയവയില്‍ക്കൂടി കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക