Image

ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്

ജോര്‍ജ് തുമ്പയില്‍ Published on 16 November, 2017
ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്
ഫിലഡല്‍ഫിയ : എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ് നവംബര്‍ 11 ശനിയാഴ്ച ഫിലഡല്‍ഫിയ സെന്റ് തോമസ് അണ്‍ റൂ അവന്യുവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സമ്മേളിച്ചു. പ്രാരംഭപ്രാര്‍ഥനയെ തുടര്‍ന്ന് കാലം ചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത രചിച്ച ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ച് പ്രശംസാര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ എം ജി ഒ സി എസ് എം നെ ശക്തിപ്പെടുത്തി മണ്‍മറഞ്ഞ ഡോ. സഖറിയാ ഡോ. മാര്‍ തിയോഫെലോസ് മെത്രാപ്പൊലീത്തയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു സമ്മേളനത്തിന് തുടക്കം. തിരുമേനിക്കൊപ്പം അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള അലുംനൈയുടെ ജോയിന്റ് സെക്രട്ടറിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ സജി പോത്തന്‍ തിരുമേനിയുടെ ജീവിതത്തെയും ഓര്‍മകളെയും കുറിച്ച് ഹൃദയത്തില്‍ തൊടുന്ന ഭാഷയില്‍ പങ്കുവച്ചു. ഓര്‍ത്തഡോക്‌സ് ആരാധനയിലും ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലുമുള്ള തിരുമേനിയുടെ അര്‍പ്പണമനോഭാവവും സഭയിലെ യുവജനങ്ങളെകുറിച്ചുള്ള തിരുമേനിയുടെ കരുതലും പരിഗണനയും സജി പോത്തന്‍ അനുസ്മരിച്ചു.

തുടര്‍ന്ന് സംസാരിച്ചവരൊക്കെയും തിരുമേനിയെകുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.
അലുംനൈ സെക്രട്ടറി മാത്യു സാമുവല്‍, ആമുഖമെന്ന നിലയില്‍ അലുനൈ സമൂഹത്തിന്റെ, ഭദ്രാസനത്തിലെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ത്രിമുഖ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. പരിശുദ്ധ ത്രിത്വത്തിലെ പരിശുദ്ധ റൂഹായെപോലെ സഭാസമൂഹത്തിലെ ഓരോ മിനിസ്ട്രിയെയും യോജിപ്പിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് എല്ലാ പ്രവര്‍ത്തികളെയും പൂര്‍ണമാക്കേണ്ടതിന്റെ ആവശ്യകതയും അലുംനൈയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അലുംനൈയുടെ ഉപദേശകന്‍ ഫാ. എം കെ കുറിയാക്കോസ് ഭനമ്മള്‍ ആരാണ്, എവിടേയ്ക്കാണ് നമ്മള്‍ പോകുന്നത്' എന്ന പ്രധാനവിഷയത്തെകുറിച്ച് സംസാരിച്ചു.
സീനിയേഴ്‌സിനെ ആദരിക്കുന്ന ദിനത്തില്‍ രാജ്യത്തിനുവേണ്ടി പോരാടിയ ധീരജവാന്‍മാരെ അച്ചന്‍ അനുസ്മരിച്ചു. ഇടവകസമൂഹത്തില്‍ മദ്യത്തിനടിമയായും സഭയോടുള്ള അകല്‍ച്ചയിലും തുടരുന്നവര്‍ക്കുവേണ്ടി ഇറങ്ങിപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം തന്റെ വൈദികജീവിതത്തില്‍ നിന്ന് ഉദാഹരണസഹിതം അച്ചന്‍ വിശദമാക്കി. പോസിറ്റീവ് ശക്തിയായി നിലനില്‍ക്കുന്നതിലൂടെയും ദൃശ്യമായ സ്വാധീനം ചെലുത്തുന്നതിലൂടെയും എം ജി ഓ സി എസ് എം , യുവജനപ്രസ്ഥാനം തുടങ്ങിയവയിലൂടെ വളര്‍ന്നുവന്നതിന്റെ സ്വാധീനവും മാതൃകയും ഇടവകയിലും സഭയിലും അലുംനൈ സമൂഹം മാതൃകാപരമായി പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

എം ജി ഓ സി എസ് എം ല്‍ നിന്ന് ലഭിച്ച പ്രചോദനത്തെയും പ്രസ്ഥാനം ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും എം ജി ഓ സി എസ് എം ന്റെ ഊര്‍ജസ്വലരായ നേതാക്കളായിരുന്ന അഭിവന്ദ്യരായ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫെലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഫിലിപ്പോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. സഖറിയാ മാര്‍ തിയോഫിലോസ്, യാക്കൂബ് മാര്‍ ഏലിയാസ്, പ്രൊഫ. ഡി മാത്യു തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച്, മുമ്പ് എം ജി ഓ സി എസ് എം സ്റ്റുഡന്റ്‌സ് വൈസ് പ്രസിഡന്റായിരുന്ന ഉമ്മന്‍ കാപ്പില്‍ പരാമര്‍ശിച്ചു.

അലുംനൈ ഇടവകസമൂഹത്തിലും ഭദ്രാസനത്തിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് വ്യക്തമായ പ്ലാന്‍ തയാറാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി. വിധവകളടക്കം പലവിധകാരണങ്ങളാല്‍ ഇടവക സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരിലേക്കും പലവിധകാരണങ്ങളാല്‍ പള്ളിയിലേക്ക് വരാന്‍ സാധിക്കാത്തവരിലേക്കും ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കപ്പെട്ടു.
സജി പോത്തന്‍ നന്ദി പറഞ്ഞു. പ്രാര്‍ഥനയോടെയും ആശീര്‍വാദത്തോടെയും സമ്മേളനം സമാപിച്ചു. ലളിതമായി നടന്ന സമ്മേളനമെങ്കിലും അലുംനൈയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കാനാകും വിധത്തില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനായതില്‍ സമ്മേളനം ശ്രദ്ധേയമായി.

ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്ശ്രദ്ധേയ തീരുമാനങ്ങളും ചര്‍ച്ചകളും സമ്പുഷ്ടമാക്കിയ എം ജി ഒ സി എസ് എം ഒ സി വൈ എം അലുംനൈ മീറ്റിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക