Image

സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തുന്നു

ജീമോന്‍ റാന്നി Published on 16 November, 2017
സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തുന്നു
ഹൂസ്റ്റണ്‍: മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദേവാലയ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന സൗജന്യ ഹെല്‍ത്ത് ഫെയറില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് സൗജന്യ വൈദ്യ പരിശോധനയും നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്. വിദഗ്ദ്ധ ഡോക്ടറുമാരോടൊപ്പം ആരോഗ്യ പരിപാലനരംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഹെല്‍ത്ത് ഫെയറില്‍ ഉണ്ടായിരിക്കും.

ഇതില്‍ രോഗനിര്‍ണ്ണയം നടത്തിയ ശേഷം കൂടുതല്‍ വൈദ്യസഹായം ആവശ്യമുണ്ടെങ്കില്‍ അവരെ ഹ്യൂസ്റ്റണിലെ ഐ.ഡി.സി. ചാരിറ്റി ക്ലിനിക്കിലേക്ക് നിര്‍ദ്ദേശിക്കുന്നതായിരിക്കും. ഇന്‍ഷ്യൂറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്ന് ഭാരവാഹികള്‍ മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹ്യൂസ്റ്റണു നല്‍കിയ അറിയിപ്പില്‍ കൂടി സൂചിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
പീറ്റര്‍ കെ. തോമസ്-281-300-0020
സാബു നൈനാന്‍- 832-403-0512
നെല്‍സണ്‍ ജോണ്‍-832-520-9251


സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക