Image

നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ് 2017' ഡിസംബര്‍ 15 ന് അരങ്ങേറും.

Published on 16 November, 2017
നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ്  2017'  ഡിസംബര്‍ 15 ന് അരങ്ങേറും.
അല്‍ ഹസ്സ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ വാര്‍ഷികാഘോഷ കലാസാംസ്‌ക്കാരിക പരിപാടിയായ  'പൂനിലാവ്  2017' , ഡിസംബര്‍ മാസം 15 ന് അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രശസ്ത പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സംഗമം, നവയുഗം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന  വൈവിധ്യമായ കലാപരിപാടികള്‍, പ്രമുഖരായ പ്രവാസി ഗായകരുടെയും, നര്‍ത്തകരുടെയും പ്രകടനങ്ങള്‍, ഹാസ്യപരിപാടികള്‍, കുടുംബസംഗമം  എന്നിവ ഉള്‍പ്പെടുന്ന 'പൂനിലാവ്  2017'  എന്ന കലാസാംസ്‌കാരിക സന്ധ്യ, മുന്‍വര്‍ഷങ്ങളെപ്പോലെത്തന്നെ  അല്‍ഹസ്സയിലെ പ്രവാസികള്‍ക്ക് വേറിട്ടൊരനുഭവമായി മാറും.

അല്‍ഹസ്സ ശോഭയിലെ  ഷോല ആഡിറ്റോറിയത്തില്‍ വെച്ചാണ് പൂനിലാവ് 2017 അരങ്ങേറുക.

പരിപാടിയുടെ നടത്തിപ്പിനായി, നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി  പ്രസിഡന്റ് രാജീവ് ചവറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം, 101 അംഗങ്ങള്‍ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ജയകുമാറിനെയും, വൈസ് ചെയര്‍മാന്‍മാരായി മണി മാര്‍ത്താണ്ഡം, മുഹമ്മദ് അലി എന്നിവരെയും, ജനറല്‍ കണ്‍വീനറായി ഹുസ്സൈന്‍ കുന്നിക്കോടിനേയും, ജോയിന്റ് കണ്‍വീനര്‍മാരായി ബിജു മലയടി, ജോയി മോന്‍ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.

സാംസ്‌കാരിക സംഗമം കോഓര്‍ഡിനേറ്ററായി രാജീവ് ചവറയെയും, പ്രോഗ്രാം കണ്‍വീനറായി  മുരളി നാദയെയും, പ്രോഗ്രാം കോഓര്‍ഡിനേറ്ററായി  ഇ.എസ്.റഹീം തൊളിക്കോടിനേയും, ഫിനാന്‍സ് കണ്‍ട്രോളറായി സുശീല്‍ കുമാറിനെയും, ട്രാന്‍സ്‌പോര്‍ട്ട് കണ്‍വീനറായി അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയെയും, പബ്ലിസിറ്റി കണ്‍വീനറായി അബ്ദുള്‍ കലാമിനെയും, സ്‌റ്റേജ് ഡെക്കറേഷന്‍ കമ്മിറ്റി കണ്‍വീനറായി ഉണ്ണി മാധവിനെയും, കാറ്ററിങ് കമ്മിറ്റി കണ്‍വീനര്‍മാരായി ജലീല്‍, രതീഷ് എന്നിവരെയും വാളന്റീര്‍ കമ്മിറ്റി കണ്‍വീനര്‍മാരായി അഖില്‍, സമീര്‍ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.

നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ്  2017'  ഡിസംബര്‍ 15 ന് അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക