Image

തുള്‍സി ഗബാര്‍ഡ് ചിക്കാഗൊ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ചെയര്‍ പേഴ്‌സണ്‍

പി പി ചെറിയാന്‍ Published on 17 November, 2017
തുള്‍സി ഗബാര്‍ഡ് ചിക്കാഗൊ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ചെയര്‍ പേഴ്‌സണ്‍
ഷിക്കാഗൊ: യു എസ് കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബാര്‍ഡിനെ 2018 ല്‍ ചിക്കാഗോയില്‍ നടക്കുന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ്സ് ചെയര്‍ പേഴ്‌സനായി നിയമിച്ചു.

വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്‍ ഭാരവാഹികളാണ് തുള്‍സിയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2018 സെപ്റ്റംബര്‍ 7,8 തിയ്യതികളിലാണ് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ രണ്ടാം കോണ്‍ ഗ്രസ് ചിക്കാഗോയില്‍ വെച്ച് നടക്കുന്നത്. 2014 ല്‍ ന്യൂ ഡല്‍ഹിയില്‍ വെച്ചായിരുന്നു ആദ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ പരസ്പരം യോജിപ്പിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

ഹവായിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം തുള്‍സി മൂന്നാം തവണയാണ് യു എസ് കോണ്‍ഗ്രസ്സില്‍ അംഗമാകുന്നത്. ഹിന്ദു ആചാരങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും തുള്‍സി സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഹൗസ് കണ്‍ഗ്രഷണല്‍ കോക്കസ് കൊ- ചെയ്യറായി തുള്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

സ്‌നേഹത്തിന്റേയും, സമാധാന്തിന്റേയും, ഐക്യത്തിന്റേയും സന്ദേഷം പ്രചരിപ്പിക്കുവാന്‍ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന് കഴിയട്ടെ എന്ന് ഗബാര്‍ഡ് ആശംസിച്ചു.
 പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു 
അമ്പത്തിമുന്ന് രാജ്യങ്ങളില്‍ നിന്നും കോണ്‍ഗ്രസ് വിജയകരമായി സംഘടിപ്പിച്ചതെന്ന് കോര്‍ഡിനേറ്റര്‍ അഭയ അസ്താന പറഞ്ഞു.
തുള്‍സി ഗബാര്‍ഡ് ചിക്കാഗൊ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ചെയര്‍ പേഴ്‌സണ്‍തുള്‍സി ഗബാര്‍ഡ് ചിക്കാഗൊ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ചെയര്‍ പേഴ്‌സണ്‍തുള്‍സി ഗബാര്‍ഡ് ചിക്കാഗൊ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് ചെയര്‍ പേഴ്‌സണ്‍
Join WhatsApp News
renji 2017-11-17 07:29:29
Conversion is ok in America; a crime in India. Hypocrisy at the highest.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക