Image

ഐ.പി.സി.സംസ്ഥാന കണ്‍വന്‍ഷന്‍: സംയുക്ത പ്രാര്‍ത്ഥന നവംബര്‍ 24 ന്

സജി മത്തായ് കാതേറ്റ് Published on 17 November, 2017
ഐ.പി.സി.സംസ്ഥാന കണ്‍വന്‍ഷന്‍: സംയുക്ത പ്രാര്‍ത്ഥന നവംബര്‍ 24 ന്
കോട്ടയം: ഡിസംബര്‍ 5 മുതല്‍ 10 വരെ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.സി സംസ്ഥാന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി നടന്നു വരുന്ന പ്രാര്‍ത്ഥന യോഗങ്ങളുടെ സമാപന പ്രാര്‍ത്ഥന നവംബര്‍ 24 ന് വെള്ളിയാഴ്ച കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും.
കോട്ടയം ജില്ലയിലെ എല്ലാ ഐ.പി.സി സഭകളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റര്‍ കെ.സി.തോമസ് അദ്ധ്യക്ഷനായിരിക്കും. പാസ്റ്റര്‍മാരായ ഷിബു നെടുവേലില്‍ ,രാജു പൂവക്കാല,സി.സി.ഏബ്രഹാം, സുധീര്‍ വര്‍ഗീസ്, ബ്രദര്‍ ജോയി താനുവേലില്‍ ,ബ്രദര്‍ മോനി കരിക്കം എന്നിവര്‍ പ്രസംഗിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക