Image

നെഹ്‌റുവിനെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിച്ച്‌ ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യ വിവാദത്തില്‍

Published on 17 November, 2017
നെഹ്‌റുവിനെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിച്ച്‌ ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യ വിവാദത്തില്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മോശക്കാരനായി ചിത്രീകരിച്ച്‌ ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യ വിവാദത്തില്‍. സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്‌റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ്‌ മാളവ്യ മോശമായി ചിത്രീകരിച്ചത്‌. 

ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ യുവ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനോട്‌ നെഹ്‌റുവിനെ ഉപമിക്കാനായിരുന്നു മാളവ്യയുടെ ശ്രമം. സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായതോടെ ബി ജെ പി ഹാര്‍ദിക്കിനെതിരെ വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. 

സ്‌ത്രീകളോടൊപ്പമുള്ള ഹാര്‍ദികിന്റെ ചിത്രം പുറത്ത്‌ വിട്ടെങ്കിലും ചെറുപ്പക്കാര്‍ക്ക്‌്‌ കാമുകിമാരുണ്ടാകുന്നത്‌ മോശം കാര്യമല്ല എന്ന്‌ ്‌തിരിച്ചടിച്ച്‌ ഹാര്‍ദിക്‌ വാര്‍ത്തയിലിടം നേടിയിരുന്നു. നെഹ്രൂവിന്റെ അതേ സ്വഭാവമാണ്‌ ഹാര്‍ദിക്കിനെന്ന്‌്‌ കാണിക്കാനായിരുന്നു അമിത്‌ മാളവ്യയുടെ ശ്രമം. ഇതാണ്‌ പാളിയത്‌.


നെഹ്‌റുവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ച അമിത്‌ മാളവ്യ അതിന്‌ താഴെ ഹാര്‍ദിക്‌ പട്ടേലിന്‌ നെഹ്‌റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു. എന്നാല്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന വിജയലക്ഷ്‌മി പണ്ഡിറ്റിനെ നെഹ്‌റു ദില്ലി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്‌തിരുന്ന കാലത്ത്‌ അവിടെയെത്തിയ നെഹ്‌റുവിനെ അവര്‍ ആലിംഗനം ചെയ്‌ത്‌ സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ്‌ നെഹ്‌റു സ്‌ത്രീലമ്പടനാണെന്ന തരത്തില്‍ അമിത്‌ മാളവ്യ ട്വീറ്റ്‌ ചെയ്‌തത്‌.

വിജയലക്ഷമി പണ്ഡിറ്റിനെ കൂടാതെ അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്‌ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ജോണ്‍ എഫ്‌ കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട്‌ ബാറ്റണ്‍എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്‌ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത്‌ മാളവ്യയുടെ ട്വീറ്റില്‍ കടന്നു കൂടി.

സംഭവം വിവാദമായിട്ടും അമിത്‌ മാളവ്യ തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന്‌ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക