Image

അറം വ്യാജ പതിപ്പ് കാണുകയും ചിത്രം ഇഷ്ടപെട്ടാല്‍ കുറ്റബോധം തോന്നുകയുമാണെങ്കില്‍ ടിക്കറ്റിന് വരുന്ന തുക ഞങ്ങള്‍ക്ക് അയച്ചു തരിക

Published on 17 November, 2017
അറം വ്യാജ പതിപ്പ് കാണുകയും ചിത്രം ഇഷ്ടപെട്ടാല്‍ കുറ്റബോധം തോന്നുകയുമാണെങ്കില്‍ ടിക്കറ്റിന് വരുന്ന തുക ഞങ്ങള്‍ക്ക് അയച്ചു തരിക

പ്രേക്ഷക പ്രീതി നേടുന്ന ചിത്രങ്ങളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ ഇറങ്ങുന്നത് ഇന്ന് പതിവുകാഴ്ചയാണ്. സിനിമയിലെ ശരിക്കും വില്ലന്‍ വ്യാജന്‍ എന്നു തന്നെ പറയേണ്ടി വരുമെന്ന സാഹചര്യമാണ് ഇന്നുള്ളത്. പുതു ചിത്രം വ്യാജന്‍ ഇറങ്ങുമ്‌ബോള്‍ അണിയറ പ്രവര്‍ത്തകര്‍ അതിനെ തടയാന്‍ ആവുന്നതെല്ലാം ചെയ്യാറുണ്ട്. എന്നാല്‍ നയന്‍താര ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അങ്ങനെയൊരു വാശിയില്ല. വേണമെങ്കില്‍ ഇന്റര്‍നെറ്റില്‍ വ്യാജനും കണ്ടോളു എന്നാണ് അവരുടെ നിലപാട്.

എന്നാല്‍ ഒരു നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട് നിര്‍മാതാക്കളായ കെജെ ആര്‍ സ്റ്റുഡിയോസ്. ചിത്രം എങ്ങനെ വേണമെങ്കിലും കണ്ടോളു. എന്നാല്‍, അത് ഇഷ്ടപ്പെട്ടാല്‍ ടിക്കറ്റിന്റെ പണം നിര്‍മാതാക്കള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതരണം. പ്രവര്‍ത്തകരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിചിത്രമായ ഈ നിബന്ധന മുന്നോട്ടുവച്ചത്.

നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നതിന് പൈറസി തടഞ്ഞ് നിര്‍ത്തുക തന്നെ വേണം. നിങ്ങള്‍ അറം വ്യാജ പതിപ്പ് കാണുകയും ചിത്രം ഇഷ്ടപെട്ടാല്‍ വ്യാജന്‍ കണ്ടതില്‍ കുറ്റബോധം തോന്നുകയുമാണെങ്കില്‍ ടിക്കറ്റിന് വരുന്ന തുക ഞങ്ങള്‍ക്ക് അയച്ചു തരിക. നല്ല ചിത്രങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക . മാത്രമല്ല പകര്‍പ്പവകാശം ലംഘിച്ച് ഇത്തരം വ്യാജ പതിപ്പുകള്‍ ഇറക്കുന്ന സൈറ്റുകള്‍ കോപ്പിറൈറ്റ് മീഡിയയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക കെ ജെ ആര്‍ സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തു

ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിക്കായി തിയ്യേറ്ററില്‍ എത്തിയ നയന്‍താരയെ തലൈവി എന്ന വിളികളുമായാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പുറത്തിറങ്ങി രണ്ട് വാരം പിന്നിടുമ്‌ബോഴും മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക