Image

ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍രഹിത സമനില

Published on 17 November, 2017
ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍രഹിത സമനില

കൊച്ചി: ആവേശമഞ്ഞയായി അലയടിച്ച ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി കേരളത്തിന്റെ കൊമ്പന്‍മാര്‍ സമനില വഴങ്ങി. ആര്‍ത്തിരമ്പിയെത്തിയ ആരാധകൂട്ടത്തിനു ഒരു ഗോള്‍പോലും സമ്മാനിക്കാതെ എടികെ കോല്‍ക്കത്തയുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പങ്കുവച്ചു.

ഗാലറിയുടെ ഇരമ്പത്തിന്റെ ആവേശത്തില്‍ ആദ്യ അഞ്ച് മിനുട്ടുകളില്‍ ഇരമ്പിക്കയറിയ ബ്ലാസ്‌റ്റേഴ്‌സില്‍നിന്നും കളിപിടിച്ചെടുത്ത എടികെ പിന്നീടങ്ങോട്ട് നിയന്ത്രണം ഏറ്റെടുത്തു. കോല്‍ക്കത്ത നിയന്ത്രണം ഏറ്റെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കു പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തില്‍. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബെര്‍ബറ്റോവിനു പന്തു ലഭിക്കാതെ മധ്യനിരയിലേക്കിറങ്ങേണ്ടിവന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക