Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദയാവധത്തിനു പ്രചാരമേറുന്നു

Published on 17 November, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ദയാവധത്തിനു പ്രചാരമേറുന്നു

ജനീവ: അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധ രീതികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രചാരമേറുന്നതായി കണക്കുകളില്‍ വ്യക്തമാകുന്നു.

2015ല്‍ മാത്രം 965 സ്വിസ് പൗരന്‍മാരാണ് ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായി വൈദ്യസഹായം തേടിയത്. ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള മാരക രോഗം ബാധിച്ചവര്‍ക്കു മാത്രമാണ് ചെയ്തു കൊടുക്കുക.

2000ത്തില്‍ 86 പേര്‍ മാത്രം അസിസ്റ്റഡ് സൂയിസൈഡ് തെരഞ്ഞെടുത്ത സ്ഥാനത്താണ് 15 വര്‍ഷത്തിനിടെ 742 പേരുടെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്, 539 പേര്‍. പുരുഷന്‍മാരുടെ എണ്ണം 426. അതേസമയം, സാധാരണ ആത്മഹത്യകളുടെ കണക്കില്‍ 2015ല്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്‍മാരാണ്, 729. സ്ത്രീകള്‍ 279 മാത്രവും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക