Image

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 18ന്

പി.പി. ചെറിയാന്‍ Published on 18 November, 2017
ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 18ന്
ഫ്രിസ്‌ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ നവംബര് 18ന് ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.

ഫിസ്‌ക്കൊ ഇന്റിപെന്റന്‍സ് പാര്‍ക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാന്‍ ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്.

ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626 2148

ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 24ന്
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരള. ഈ വര്‍ഷത്തെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നര്‍ നവംബര്‍ 24-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ Bellerose ലുള്ള ക്യൂന്‍സ് ഹൈസ് സ്‌ക്കൂള്‍ ഓഫ് ടീച്ചിംങ്ങില്‍ വച്ചു നടത്തപ്പെടുന്നതാണ്.

സാമൂഹ്യ സാംസ്‌ക്കാരിക രെഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന പബ്ലിക്ക് മീറ്റിംങ്ങില്‍ മുന്‍ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മുഖ്യ അതിഥി ആയിരിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ട്രൈസ്‌റ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ശ്രവണ സുന്ദരമായ ഗാനമേളയും ഈ പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് ഇതിന്റെ കോര്‍ഡിനേറ്റര്‍ ആയ ലാലി കളപുരയ്ക്കല്‍ അറിയിച്ചു.
കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റെയ്‌സിങ്ങ് ഡിന്നറില്‍ പങ്കെടുത്ത് ഒരു വന്‍വിജയമായി തീര്‍ക്കുവാന്‍ എല്ലാവരേയും ഇതിന്റെ ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.

For more information please call
Shiny mathew-516-739-6617
Aleyamma Cyriac-516-294-7718
Laly Kalapurackal-516-232-4819

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 18ന്
ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക