Image

തിരുവനന്തപുരം നഗരസഭായോഗത്തില്‍ സംഘര്‍ഷം; ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ കയ്യേറ്റം ചെയ്‌തു

Published on 18 November, 2017
തിരുവനന്തപുരം നഗരസഭായോഗത്തില്‍ സംഘര്‍ഷം; ബിജെപി  കൗണ്‍സിലര്‍മാര്‍ മേയറെ  കയ്യേറ്റം ചെയ്‌തു

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ മേയര്‍ വികെ പ്രശാന്തിനെ കയ്യേറ്റം ചെയ്‌തു. പരിക്കുകളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൈമാസ്‌ ലൈറ്റ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നടത്തിയ യോഗമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. യോഗത്തിനിടെ ബിജെപിസിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

ശേഷം ഓഫീസിലേക്ക്‌ പോകാന്‍ ശ്രമിച്ച മേയറെയും കൗണ്‍സിലര്‍ റസിയാ ബീഗത്തെയുമാണ്‌ മര്‍ദ്ദിച്ചത്‌. പുറത്തുനിന്നെത്തിയ ബിജെപി പ്രവര്‍ത്തകരടക്കം മേയറെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന്‌ സിപിഐഎം ആരോപിച്ചു.

സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെയാണ്‌ മര്‍ദ്ദിച്ചതെന്നാണ്‌ ബിജെപി വിശദീകരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക