Image

വത്തിക്കാന്‍ രാഷ്ട്രത്തില്‍ സിഗരറ്റ് വില്‍പ്പന നിരോധിച്ചു.

ജോര്‍ജ് ജോണ്‍ Published on 18 November, 2017
വത്തിക്കാന്‍ രാഷ്ട്രത്തില്‍ സിഗരറ്റ് വില്‍പ്പന നിരോധിച്ചു.
വത്തിക്കാന്‍: വത്തിക്കാന്‍ രാഷ്ട്രത്തില്‍ സിഗരറ്റ് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍പ്പന ഇറക്കി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രവ്യുത്തിയെ അംഗീകരിക്കാന്‍ പരിശുദ്ധ സിംഹാസനത്തിനു സാധിക്കില്ല എന്നതുകൊണ്ടാണ് ഈ നിരോധനമെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് പറഞ്ഞു. വത്തിക്കാനിലെ ചെറിയ ട്രെയിന്‍ സ്റ്റേഷന് മുമ്പിലാണ് സിഗരറ്റ് ലഭിച്ചിരുന്നത്. വത്തിക്കാനില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നു സിഗരറ്റ് വാങ്ങിയിരുന്നു. ഇതില്‍ നിന്നുള്ള ലാഭം വത്തിക്കാനാണ് ലഭിച്ചിരുന്നത്. മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന ഒരു കാര്യത്തില്‍ നിന്നുമുള്ള ഒരു ലാഭവും ന്യായമായിരിക്കില്ലെന്ന് വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടി. പുകവലിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കൊണ്ട് ലോകത്തില്‍ പ്രതിവര്‍ഷം 70 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളും പൊതുസ്ഥലത്തുള്ള പുകവലി ഇതിനകം നിരോധിച്ചിട്ടുണ്ട്.

വത്തിക്കാന്‍ രാഷ്ട്രത്തില്‍ സിഗരറ്റ് വില്‍പ്പന നിരോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക