Image

കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ, ബിഗ്ബിക്ക് രണ്ടാം ഭാഗം

Published on 18 November, 2017
കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ, ബിഗ്ബിക്ക് രണ്ടാം ഭാഗം

മമ്മൂട്ടിയുടെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് വെളിപ്പെടുത്തിയത്. മമ്മൂട്ടി ബിലാലായി ഉടന്‍ വരുന്നുവെന്ന് അമല് നീരദ് ഒരു പോസ്റ്റര്‍ പങ്കുവച്ച് ഫേസ്ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചു. അടുത്ത വര്‍ഷം സിനിമ റിലീസാകും.

ദുല്‍ഖര്‍ സല്‍മാനും ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പട്ട ചിത്രങ്ങളിലൊന്ന്. മലയാള സിനിമയില്‍ സ്‌റ്റൈല്‍ എന്ന വാക്കിന്റെ നിര്‍വചനം. ബിഗ് ബി തിരിച്ചുവരുന്നു. ബിലാലിനായി ക്ഷമയില്ലാത്ത കാത്തിരിപ്പ് എന്നാണ് ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രം ബിഗ് ബി 2007ലാണ് പുറത്തിറങ്ങിയത്. സമീര്‍ താഹിറിന്റെ കാമറ സിനിമയ്ക്ക് വ്യത്യസ്ത ഭാവം നല്‍കി. എന്നാല്‍ രണ്ടാം വരവില്‍ ആദ്യ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണോ ഉണ്ടാവുകയെന്ന് അമല്‍ നീരദ് വ്യക്തമാക്കിയിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക