Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍

Published on 18 November, 2017
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു. ഡിസംബര്‍ ഏഴ്, എട്ട്, ഒന്പത് തീയതികളില്‍ താല ഹോളി റോസറി പള്ളിയിലാണ് സെമിനാര്‍. 

രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ക്ലാസില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെwww.syromalabar.ie എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന് അവസരം. 

വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ആറു മാസത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സെമിനാറില്‍ പങ്കെടുത്ത് ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് 0899741568, ഫാ. ആന്റണി 0894538926. 

റിപ്പോര്‍ട്ട് : ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക