Image

പാസ്റ്റര്‍ പി. എം. ജോര്‍ജ്ജ് നിര്യാതനായി

Published on 18 November, 2017
പാസ്റ്റര്‍ പി. എം. ജോര്‍ജ്ജ് നിര്യാതനായി
ഡാളസ്: കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജ്ജ് ( 79) നവംബര്‍ 15 നു ഡാളസില്‍ വെച്ച് നിര്യാതനായി. ഉദ്യോഗാര്‍ത്ഥം ഉത്തരഭാരതത്തില്‍ ( ഭോപ്പാല്‍) ആയിരുന്നപ്പോള്‍ വ്യക്തമായ ദൈവവിളിയെ തുടര്‍ന്ന് 1984ല്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുകയും 1985ല്‍ ഇറ്റാര്‍സി ബൈബിള്‍ കോളേജില്‍ ചേര്‍ന്ന് വേദപഠനം നടത്തി. തിരുവചന അഭ്യസനാനന്തരം 1986 മുതല്‍ 2008 ല്‍ വരെ കുടുംബമായി ഭോപ്പാലില്‍ സഭാശുശ്രൂഷയിലായിരുന്നു. 20ല്‍ പരം വര്‍ഷങ്ങള്‍ ഭോപ്പാലില്‍ ആയിരിക്കുകയും, തുടര്‍ന്ന് സകുടുംബം 2010ല്‍ ഡാളസിലേക്ക് കുടിയേറിപാര്‍ക്കുകയും ഐ. പി. സി. ഹെബ്രോന്‍ ഡാളസ് അംഗമായി തുടരുകയും ചെയ്തു. ഭൗതീകശരീരം നവംബര്‍ 24 വെള്ളിയാഴ്ച 4-9 hscEastgate Funeral Home - ല്‍ ( 1910 Eastgate Dr, Garland, Texas 75041) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, നവംബര്‍ 25 ശനിയാഴ്ച രാവിലെ 9 മണിക്കുശവസംസ്കാരശുശ്രൂഷകള്‍ ഐ. പി. സി. ഹെബ്രോന്‍ഡാളസ് (1751 Wall tSreet, Garland, Texas 75041) സഭാമന്ദിരത്തില്‍ നടക്കും. തുടര്‍ന്ന് വില്യംസ്‌മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (1600 S Garland, Garland, Texas 75040) ഭൗതീക ശരീരം സംസ്കരിക്കും.

സംസ്കാരശുശ്രൂഷകള്‍ www.provisionlive.com ല്‍തത്സമയം ദര്‍ശിക്കാവുന്നതാണ്..

ഭാര്യ: മേരി ജോര്‍ജ്ജ് ( പരേത)

മക്കള്‍: മക്കള്‍: സുജ ജോണ്‍സണ്‍ ( ഓസ്‌ട്രേലിയ), സജി തോമസ് (ദമോ മധ്യപ്രദേശ്), ബിനു തോമസ് ( ഡാളസ്)
മരുമക്കള്‍: ഇവാ. ജോണ്‍സണ്‍ ഫിലിപ്പ്, പാസ്റ്റര്‍ തോമസ്ടി., ഫിന്നി തോമസ്.
പരേതനു 6 പേരക്കുട്ടികള്‍ ഉണ്ട്.

വാര്‍ത്ത: സാം മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക