Image

രണ്ടുമാസത്തിനിടെ മുങ്ങി മരിച്ചത്‌ നൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെന്ന്‌ ഐക്യരാഷ്ട്രസഭ

Published on 18 November, 2017
  രണ്ടുമാസത്തിനിടെ മുങ്ങി മരിച്ചത്‌ നൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെന്ന്‌ ഐക്യരാഷ്ട്രസഭ


വാഷിങ്‌ടണ്‍: രണ്ടു മാസത്തിമുള്ളില്‍ ആഭ്യന്തര കലാപം നടക്കുന്ന മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള പലായനത്തിനിടെ നൂറിലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിട്ടുണ്ടെന്ന്‌ ഐക്യരാഷ്ട്ര്‌സഭ. പ്രദേശത്തെ അഭയാര്‍ത്ഥികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്ന പുതിയ കണക്കുകളുമായി ചൈനീസ്‌ വാര്‍ത്താ ഏജന്‍സിയും രംഗത്ത്‌.

കപ്പല്‍ മുങ്ങിയോ, ബോട്ട്‌ തകര്‍ന്നോ ആണ്‌ ഇത്രയും അഭയാര്‍ത്ഥികള്‍ മരിച്ചിട്ടുള്ളത്‌ എന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത ആയിരത്തിലധികം റോഹിംഗ്യകളുമായി ബംഗ്ലാദേശിലേക്ക്‌ പുറപ്പെട്ടിട്ടുണ്ടെന്നും നാഫ്‌ നദിയില്‍ക്കൂടിയുള്ള 4 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കായി കൈയ്യില്‍ കിട്ടിയ വസ്‌തുക്കല്‍ വച്ച്‌ ചങ്ങാടം നിര്‍മ്മിച്ചാണ്‌ യാത്രയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലിന്‌ മുകളില്‍ക്കൂടിയും ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത യാത്രകള്‍ അഭയാര്‍ഥികള്‍ നടത്തിയതായി വിവരങ്ങള്‍ ലഭിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക