Image

ചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങി

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 19 November, 2017
ചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങി
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി വളരെ വര്‍ഷത്തെ പരിശ്രമങ്ങളുടെ ഭാഗമായി മറ്റൊരു ക്‌നാനായ സെന്റര്‍കൂടി വാങ്ങിച്ചു. ചിക്കാഗോയില്‍ ക്‌നാനായക്കാര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഡസ്‌പ്ലെയിന്‍സിലാണ് ഇരുപത്തയ്യായിരം സ്ക്വയര്‍ഫീറ്റുള്ളതാണ് പുതിയ ക്‌നാനായ സെന്റര്‍.

നവംബര്‍ 15-നു നടന്ന ക്ലോസിങില്‍ ക്‌നാനായ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ.ഫാ. തോമസ് മുളവനാലും, കെ.സി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളും, സേര്‍ച്ച് കമ്മിറ്റി അംഗങ്ങളും, കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ ഒരു മാസമായി കെ.സി.എസ് എക്‌സിക്യൂട്ടിവിന്റേയും കമ്മിറ്റി അംഗങ്ങളുടേയും വിശ്രമമില്ലാത്ത പരിശ്രമമാണ് ഈ സെന്റര്‍ യാഥാര്‍ത്ഥ്യത്തിലെത്തിച്ചത്.
വിശ്രമമില്ലാതെ പരിശ്രമിച്ച കെ.സി.എസ് നേതൃത്വത്തോട് ക്‌നാനായ സമുദായം കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിച്ചതെന്നു പ്രസിഡന്റ് ബിനു പൂത്തുറയില്‍ അഭിപ്രായപ്പെട്ടു. ദൈവം അനുവദിച്ച സ്ഥലത്ത് സമയത്ത് യാതൊരു എതിരഭിപ്രായവുമില്ലാതെ ഈ സംരംഭവുമായി മുന്നോട്ടുപോകുവാന്‍ കഴിഞ്ഞതാണ് ഈ സംരംഭത്തെ പൂവണിയിച്ചതെന്നു വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.

ഉണരണം കെ.സി.എസ് നിറയണം മനസ്സുകളില്‍ എന്ന ആപ്തവാക്യവുമായി അധികാരം ഏറ്റെടുത്ത ഈ ഭരണസമിതി, വെറും പതിനൊന്നു മാസങ്ങള്‍കൊണ്ട് ചിക്കാഗോയിലെ ക്‌നാനായ മക്കള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സുന്തുഷ്ടനാണെന്നു സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ അറിയിച്ചു. ഏതു പദ്ധതിക്കും അകമഴിഞ്ഞ് സഹകരിക്കുന്ന ചിക്കാഗോയിലെ ക്‌നാനായ സമുദായ സ്‌നേഹികളാണ് ഈ പദ്ധതിക്ക് പ്രചോദനമെന്നു കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

ഈ പദ്ധതിക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ക്‌നാനായ സെന്റര്‍ കമ്മിറ്റിക്കുവേണ്ടി ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ നന്ദി അറിയിച്ചു.

പുതിയ ക്‌നാനായ സെന്ററിന്റെ വെഞ്ചരിപ്പു കര്‍മ്മം നവംബര്‍ 26-നു വൈകിട്ട് 7.30-നു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വഹിക്കും. ഈ അനുഗ്രഹിത ശുശ്രൂഷയിലേക്ക് ഏവര്‍ക്കും സ്വാഗതം.
ചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങിചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങിചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങിചിക്കാഗോ കെ.സി.എസ് ക്‌നാനായ സെന്റര്‍ വാങ്ങി
Join WhatsApp News
Mathew Thomas 2017-11-19 17:09:53
Indian national congress
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക