Image

വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിനു തുടക്കം

ജിനേഷ് തമ്പി Published on 20 November, 2017
വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിനു തുടക്കം
ചിക്കാഗോ  : വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിനു തുടക്കം കുറിച്ചതായി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ റീജിയന്‍ വൈസ്  പ്രസിഡണ്ട് എല്‍ദോ പീറ്റര്‍ എന്നിവര്‍ സംയുക്തമായി അറി യിച്ചു.

കുമാരി അലോന ജോര്‍ജിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഡബ്ല്യൂ. എം. സി. നോര്‍ത്ത് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു അദ്ധ്യ ക്ഷത വഹിച്ചു. പ്രൊവിന്‍സ് മീറ്റിംഗ് കോഓര്‍ഡിനേറ്റര്‍ കൂടിയായ മാത്യുക്കുട്ടി ആലുംപറമ്പില്‍ സ്വാഗതം ആശംസിച്ചു.

ഗോബല്‍, റീജിയന്‍, പ്രൊവിന്‍സ് തലങ്ങളില്‍ മൂന്ന് തട്ടുകളായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്നും വലിയ ഒരു മുത്തു മാലയിലെ ഒരു മുത്തായി ചിക്കാഗോ പ്രൊവിന്‍സ് തീര്‍ന്നിരിക്കുകയാണെന്നും പി. സി. പറഞ്ഞു.  സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിഷ്‌കളങ്ക മനസ്സോടെ മുന്‍പോട്ടു വരുന്ന ഏവരെയും സ്വാഗതം യ്യുന്നതായും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂ. എം. സി. ഡാളസ് ബിസിനസ് ഫോറം ചെയര്‍മാന്‍ ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ ലീഡര്‍ ഷിപ് എന്നവിഷയത്തില്‍ ക്ലാസ് എടുക്കുകയും ഡബ്ല്യൂ. സി. വ്യക്തിഗത ഡെവെലപ്‌മെന്റിനു ഊന്നല്‍ കൊടുക്കുമെന്നും തങ്ങളുടെ കഴിവുകള്‍ ബിസിനസ്സില്‍ കൂടി വളര്‍ത്തി എടുക്കാന്‍ കഴിയുമെന്നും സമര്‍ത്ഥിച്ചു. പുതിയ തലമുറയെ അമേരിക്കന്‍ അഡ്മിനിസ്‌ട്രേഷനിലേക്കു ആകര്ഷിക്കുവാനും ഡബ്ല്യൂ. എം. സി. ചിക്കാഗോ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്നു നടന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തില്‍ താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

ചെയര്‍മാന്‍: മാത്യൂസ് എബ്രഹാം
വൈസ് ചെയര്‍സ് : സാബി കോലാത്ത്, ബീനാ ജോര്‍ജ്
പ്രസിഡണ്ട്: ലിന്‍സണ്‍ കൈതമല
വൈസ് പ്രസിഡന്റുമാര്‍: സജി തോമസ് (അഡ്മിന്‍), ആന്‍ ബിജുമോന്‍ ലൂക്കോസ് (ഓര്‍ഗണസിങ്)
സെക്രട്ടറിമാര്‍: പ്രവീണ്‍ തോമസ്, ജെയിംസ് കോലടി
ട്രഷറര്‍: അഭിലാഷ് നെല്ലാമറ്റം
ബിസിനസ് ഫോറം ചെയര്‍മാന്‍: മാത്യുക്കുട്ടി ആലുംപറമ്പില്‍ 
കമ്മിറ്റി അംഗങ്ങള്‍: തോമസ് മാമന്‍, ഫ്രാന്‍സിസ് കിഴക്കേകൂട്ട്, റോയി ചേലമല, ജോബി ചാക്കോ, ആന്റോ ആന്റണി
അഡ്വൈസറി ബോര്‍ഡ് മെംബേര്‍സ്: ജെയ്ബു കുളങ്ങര, സണ്ണി വള്ളിക്കളം, സജി പുതൃകയില്‍, റോയ് മുളകുന്നം, ജോണ്‍ പാട്ടപ്പടി,
തുടര്‍ന്നു പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം റീജിയന്‍ പ്രസിഡണ്ട് പി.സി. മാത്യു നിലവിളക്കു കത്തിച്ചു ഉദ്ഘാടനം ചെയ്തു. യുവതലമുറക്ക് പ്രചോദനം നല്‍കുന്ന കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രോവിന്‌സിലൂടെ കാഴ്ചവെക്കുവാന്‍ പരിശ്രമിക്കുമെന്നു മാത്യൂസ് അബ്‌റഹാമും പ്രസിഡന്റ് ലിന്‍സണ്‍ കൈതമലയും സംയുക്തമായി പറഞ്ഞു.  തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരെ അംഗങ്ങള്‍ ആക്കി കമ്മിറ്റി വിപുലീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. അഡ്വൈസറി ബോര്‍ഡ്  മെമ്പര്‍ സജി പുതൃക്കയില്‍ ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രോവിന്‌സിന്റെ എല്ലാ പരിപാടികളും വിജയകരമാകുമെന്നുമാത്രമല്ല സമൂഹത്തിനു നന്മ ചെയ്യുവാനുള്ള ഊര്‍ജം യുവ നേതൃത്വത്തിന് മാത്രമേ  കൈവശം ഉള്ളുവെന്നും പറഞ്ഞു.  യോഗത്തില്‍ പ്രവീണ്‍ തോമസ്, തോമസ് മാമന്‍, മാത്യുക്കുട്ടി ആലുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  ബീന ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഓഫീസര്‍മാരായ സാബു ജോസഫ് സി. പി. എ, ഫിലിപ്പ് മാരേട്ട്, കുര്യന്‍ സക്കറിയ, ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ്, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കായലക്കകം, ഗ്ലോബല്‍ സെക്രട്ടറി ടി. പി. വിജയന്‍, വൈസ് പ്രസിഡണ്ട് അഡ്വ. സിറിയക് തോമസ്, എ. എസ്. ജോസ്. അലക്‌സ് കോശി വിളനിലം, ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി, കണ്‍വീനര്‍ തങ്കമണി, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‌സിനു ആശംസകള്‍ അറിയിച്ചു.

ഫോട്ടോയില്‍ വലത്തുനിന്നും: ലിന്‍സണ്‍ കൈതമല, സജി പുതൃക്കയില്‍, മാത്യുക്കുട്ടി ആലുംപറമ്പില്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പി. സി. മാത്യു, പ്രവീണ്‍ തോമസ്, ബീന ജോര്‍ജ്,, തോമസ് മാമന്‍, മാത്യു ജോര്‍ജ്.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ : കോഓര്‍ഡിനേറ്റര്‍ മാത്യുക്കുട്ടി ആലുംപപറമ്പില്‍: 7736202484, ലിന്‍സണ്‍  കൈതമല 8473380965



വേള്‍ഡ് മലയാളി കൌണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിനു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക