Image

നോർക്കയുടെ സേവനകേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിയ്ക്കുക: നവയുഗം

Published on 20 November, 2017
നോർക്കയുടെ സേവനകേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിയ്ക്കുക: നവയുഗം

ദമ്മാം: നോർക്കയുടെ സേവനങ്ങൾ തേടുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കേരളത്തിലെ ജില്ലാകേന്ദ്രങ്ങളിലുള്ള  നോർക്കയുടെ സേവനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ  കാര്യക്ഷമമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി അന്തലൂസിയ യൂണിറ്റ് രൂപീകരണ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അപേക്ഷകരുടെ ബാഹുല്യം കാരണം നോർക്ക ഐ ഡി കാർഡുകൾ ലഭിയ്ക്കുന്നതിനും, മറ്റു നോർക്ക സേവനങ്ങൾക്കും അനാവശ്യമായി കാലതാമസം നേരിടുന്നുണ്ട്. മതിയായ സ്റ്റാഫിന്റേയും, ഓഫീസ് സംവിധാനങ്ങളുടെയും അഭാവം ഇതിനൊരു പ്രധാനകാരണമാണ്. ഈ പരിമിതികളെ മറികടന്ന് സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർതലത്തിൽ അടിയന്തരമായി ഇടപെടൽ  ഉണ്ടാകണമെന്ന് പ്രമേയം ആവ ദേഷ്യപ്പെട്ടു.


സലീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അന്തലൂസിയ യൂണിറ്റ് രൂപീകരണയോഗം നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല സെക്രെട്ടറി അരുൺ ചാത്തന്നൂർ, കേന്ദ്രകുടുംബവേദി കൺവീനർ ദാസൻ രാഘവൻ എന്നിവർ ആശംസാപ്രസംഗം നടത്തി.

പുതുതായി രൂപീകരിയ്ക്കപ്പെട്ട നവയുഗം അന്തലൂസിയ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി സലീഷ് കുമാറിനെയും, വൈസ് പ്രസിഡന്റായി ഇഖ്ബാൽ കെ.കെ യെയും, സെക്രെട്ടറിയായി സി.ആർ.രാജീവിന്റെയും, ജോയിന്റ് സെക്രെട്ടറിയായി ആന്റോ എം.ഡി യെയും, ട്രെഷറർ ആയി ഫൈസലിനെയും സമ്മേളനം തെരെഞ്ഞെടുത്തു.  ഷാക്കിർ, മനോജ്, ശരത്, ശിഹാബ്, സാന്റോ എന്നിവരാണ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക