Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അജപാലന കര്‍മപദ്ധതി ആലോചനായോഗം കെഫെന്‍ലി പാര്‍ക്കില്‍

Published on 20 November, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അജപാലന കര്‍മപദ്ധതി ആലോചനായോഗം കെഫെന്‍ലി പാര്‍ക്കില്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷങ്ങളിലെ (2017 2022) അജപാലന കര്‍മപരിപാടികള്‍ക്കു രൂപം നല്‍കുന്നതിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച മുതല്‍ ആലോചനായോഗം ചേരും. വെയില്‍സിലെ ന്യൂടൗണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദീകരും സന്യസ്തരും ഓരോ വിശുദ്ധ കുര്‍ബാനകേന്ദ്രങ്ങളില്‍ നിന്നുള്ള അത്മായ പ്രതിനിധികളുമടക്കം 250ല്‍പ്പരം ആളുകള്‍ പങ്കെടുക്കും. 

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മൂന്നുദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ലിവിംഗ് സ്‌റ്റോണ്‍സ് എന്ന പേരില്‍ ഒരുമാസം മുന്പ് രൂപത കരടുരേഖ പുറത്തിറക്കിയിരുന്നു. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിനെ കൂടാതെ മുപ്പത്തഞ്ചില്‍ അധികം വൈദീകരും കന്യാസ്ത്രീകളും ഇരുനൂറിലധികം അത്മായ പ്രതിനിധികളും ഈ ചരിത്രസമ്മേളനത്തില്‍ പങ്കുചേരും. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക