Image

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജോബ് ഓറിയന്റേഷന്‍ പ്രോഗ്രാം

Published on 20 November, 2017
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജോബ് ഓറിയന്റേഷന്‍ പ്രോഗ്രാം

ജിദ്ദ: ഗള്‍ഫ് പ്രവാസം തിരിച്ചുപോക്കിന്റെ വക്കില്‍ എത്തിനില്‍ക്കുന്‌പോള്‍ പ്രവാസലോകത്തു ജീവിക്കുന്ന വിദ്യാസന്പന്നരായ യുവതിയുവാക്കള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴില്‍ സാധ്യതകളെ കുറിച്ചു ബോധവത്ക്കരണം നല്‍കുന്നതിന് ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജോബ് ഓറിയന്േറഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 

പിഎസ്സിക്കും യുപിഎസ്സിക്കും കീഴില്‍ നടക്കുന്ന വിവിധ തൊഴില്‍ പരീക്ഷകള്‍, പരീക്ഷാ തയാറെടുപ്പ്, ഓരോ തൊഴിലിനും ആവശ്യമായ അടിസ്ഥാന യോഗ്യത, പ്രായപരിധി തുടങ്ങിയ വിഷയങ്ങളില്‍ പ്രാഥമികമായ അറിവ് പകര്‍ന്നുനല്‍കുന്നതിനും ഉദ്യോഗാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി തിരുവനന്തപുരം ഫാക്കല്‍റ്റി മെംബര്‍ ആസിഫ്, ഫാറൂഖ് കോളജ് പി എം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ അക്കാദമിക് കോര്‍ഡിനേറ്ററും റിസോഴ്‌സ് പേഴ്‌സനുമായ അബു സാലിഹ് എന്നിവര്‍ ക്ലാസെടുക്കും. പന്ത്രണ്ടാം ക്ലാസോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 23 വ്യാഴാഴ്ച രാത്രി 8.30 നു ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0571942342, 0502705734 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവല്ലൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക