Image

വിദേശപുസ്തകമേളകളില്‍കാരൂര്‍സോമന്റെ കൃതികള്‍ ശ്രദ്ധ നേടുന്നു

Published on 20 November, 2017
വിദേശപുസ്തകമേളകളില്‍കാരൂര്‍സോമന്റെ കൃതികള്‍ ശ്രദ്ധ നേടുന്നു
സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ കൃതികള്‍ കേരളത്തിലും വിദേശത്തുമായി നടക്കുന്ന പുസ്തകമേളകളില്‍ ശ്രദ്ധ നേടുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ കൃതിയായ കാളപ്പോരിന്റെ നാടും ശാസ്ത്രസംബന്ധിയായ ചന്ദ്രയാനും ആണ് ഷാര്‍ജപുസ്തകമേളയടക്കമുള്ള മേളകളില്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നത്. ഈ രണ്ടു കൃതികളും രണ്ടാം പതിപ്പ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇന്നു ജീവിച്ചിരിക്കുന്ന പ്രവാസി സാഹിത്യകാരന്മാരില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന കാരൂര്‍ സോമന്റെ 51 കൃതികള്‍ കേരളത്തിലെ പ്രമുഖ പ്രസാധകരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കാരൂര്‍ സോമന്‍ ഇന്ന് കേരളത്തിലെ പ്രസിദ്ധമായ എല്ലാ പ്രസിദ്ധീകരണങ്ങളിലും സജീവമാണ്. ഇന്ന് ഭൂരിപക്ഷ പ്രവാസി എഴുത്തുകാരും ഫേസ്ബുക്കിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും മാത്രം പ്രസിദ്ധീകരിച്ചു ആത്മസംതൃപ്തി അടയുമ്പോള്‍ കാരൂര്‍ സോമന്‍ മലയാള സാഹിത്യലോകത്ത് മുഖ്യധാരയിലേക്ക് എത്തുന്നത് പ്രവാസികളായ മലയാളികള്‍ അഭിമാനത്തോടെയാണ് കാണുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക