Image

ട്രമ്പിന്റെ ടാക്‌സ് പരിഷകരണം നിങ്ങളെ എങ്ങനെ ബാധിക്കും? (ബാബു ജോസഫ് എം.ബി.എ, സി.പി.എ)

ബാബു ജോസഫ് എം.ബി.എ, സി.പി.എ., എ.സി.എ. ഇ.എ Published on 20 November, 2017
ട്രമ്പിന്റെ ടാക്‌സ് പരിഷകരണം നിങ്ങളെ എങ്ങനെ ബാധിക്കും?  (ബാബു ജോസഫ് എം.ബി.എ, സി.പി.എ)

(നികുതി നിര്‍ദേശങ്ങളെപറ്റിയുള്ളഏകദേശ വിവരണമാണിത്. വ്യക്തതക്കു ഇംഗ്ലീഷ് ലേഖനം (താഴെ) കാണുക)

പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ടാക്‌സ് പരിഷ്‌കരണം നിങ്ങളെ എങ്ങനെ ബാധിക്കും?

ഈ ചോദ്യത്തിനുത്തരം ലളിതമാണ്. വലിയ കമ്പനികള്‍ക്ക് നേട്ടങ്ങളുടെ വലിയ ഭാഗം കിട്ടുമ്പോള്‍ സാധാരണക്കാര്‍ക്ക് പൊട്ടും പൊടിയും മിച്ചം വന്നതും കിട്ടും. പണക്കാരന്‍ കൂടുതല്‍ പണക്കാരനാവും.

ഇത്രയും ആമുഖം. ഇനി ബില്ലിനെപറ്റി നോക്കാം. ട്രമ്പ് ഭരണകൂടം,ഹ്‌സ് കമ്മിറ്റി ഓണ്‍ വെയ്‌സ് ആന്‍ഡ് മീന്‍സ്, സെനറ്റ് കമ്മിറ്റി ഒണ്‍ ഫൈനാന്‍സ് എന്നിവ സംയുക്തമായാണു ടാക്‌സ് പരിഷ്‌കാരത്തിനു നിര്‍ദേശങ്ങള സമര്‍പ്പിച്ചിട്ടുള്ളത്. നികുതി നല്‍കുന്ന മേഖലകള്‍ വ്യാപിപ്പിക്കുക, ലൂപ് ഹോളുകള്‍ അടക്കുക, സാമ്പത്തിക രംഗം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു നികുതി പരിഷ്‌കാരം എന്ന് ഭരണകുടം അവകാശപ്പെടുന്നു.

ടാക്‌സ് കട്ട്‌സ് ആന്‍ഡ് ജോബ്‌സ് ആക്ട് എന്നു പേരിട്ടിരിക്കുന്ന ഈ ബില്‍, വ്യക്തികള്‍, ചെറുകിട ബിസിനസുകള്‍, വന്‍ കിട കോര്‍പറേഷനുകള്‍ എന്നിവക്ക് ഗുണപ്രദമാമാണു. പക്ഷെ വന്‍ കിടക്കാര്‍ക്ക് 'പൈ' മുഴുവനായി കിട്ടുമ്പൊള്‍ ചെറുകിടക്കാര്‍ക്ക് പൊട്ടും പൊടിയും എന്നു മാത്രം. തട്ടും മുട്ടും ചെണ്ടക്കും പട്ടും വളയും മാരാര്‍ക്കും എന്നാണല്ലോ ചൊല്ലു തന്നെ.

ബില്ല് ഉടനെ പാസാക്കണമെന്നാണു ട്രമ്പ് അനുകൂലികളുടെ ആഗ്രഹം. അതിനാല്‍ എതിരഭിപ്രായമുള്ളവര്‍ കോണ്‍ഗ്രസംഗങ്ങളെയും മറ്റും വിളിച്ച് പ്രതിഷേധമറിയിക്കാനുള്ള സമയമാണിത്. നിയമം നടപ്പായി കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലുംഅത് അംഗീകരിച്ചേ പറ്റൂ.

വിശദാംശങ്ങളിലേക്കു കടക്കാം.വ്യക്തികള്‍, ചെറുകിട ബിസിനസുകള്‍, വന്‍ കിട കൊര്‍പറേഷനുകള്‍ എന്നിവയാണു പ്രധാന നികുതി ദായകര്‍. പുതിയ ബില്‍ നിങ്ങളെ എങ്ങനെ ബാധിക്കുമെന്നത് നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതും എങ്ങനെ നിങ്ങളുടെ വരുമാനം ഉണ്ടാകുന്നു എന്നതിനെയും ആശ്രയിച്ചാണ്. ടാക്‌സ് കട്ടും സേവിംഗ്‌സും ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായിരിക്കും.

വ്യക്തികളെ ഇത് എങ്ങനെ ബാധിക്കുമെന്നു നോക്കാം. ഫെഡറല്‍ ടാക്‌സിന്റെ 47 ശതമാനം വ്യക്തികളില്‍ നിന്നാണ്. അതില്‍ 90 ശതമാനം കിട്ടുന്നത് ശമ്പളമുള്ളവരില്‍ നിന്ന്.
അവര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും പുതിയ ബില്ലിലുണ്ട്.

നിലവിലുള്ള ആനുകൂല്യങ്ങളുമായി പുതിയ നിയമത്തെ താരതമ്യപ്പെടുത്തി നോക്കാം. ഇപ്പൊള്‍ ഒരാള്‍ക്ക് 4050 ഡോളര്‍ നികുതി ഒഴിവ് കിട്ടും. നാലംഗ കുടുംബത്തിനു 16,200 ഡോളര്‍ ഒഴിവ്. പക്ഷെ പുതിയ നിയമ പ്രകാരം അത് 4900 ഡോളര്‍ കുറയും. വീട്ടില്‍ അംഗങ്ങള്‍ കൂടുതലാണെങ്കില്‍ നഷ്ടവും കൂടും.

ഷെഡ്യൂള്‍ എയിലുള്ള പല ചെലവുകള്‍ക്കും പുതിയ ബില്‍ പ്രകാരം ഇളവ് കിട്ടില്ല. ഉദാഹരണമായി ഹെല്ത്ത് കെയര്‍ മെഡിക്കല്‍ എക്‌സ്പന്‍സ്, സ്റ്റേറ്റ്-ലോക്കല്‍ ടാക്‌സ് ഡിഡക്ഷന്‍, ചാരിറ്റി ഡോണേഷന്‍, മൂവിംഗ് എക്‌സ്‌പെന്‍സ്, എംബ്ലോയീ ബിസിനസ് എക്‌സ്‌പെന്‍സ് എന്നിവക്കു ഇളവ് കിട്ടില്ല. ഇതു മൂലം പള്ളികള്‍ക്കും ചാരിറ്റിക്കും സംഭാവന കുറയും. യൂണിയന്‍ ഫീസ്, യൂണിഫോം ചെലവ്, ചെറുകിട ആയുധങ്ങല്‍ വാങ്ങിയതിനുള്ള ചെലവ് എന്നിവ ഒന്നും ടാക്‌സില്‍ എഴുതിതള്ളാന്‍ പറ്റാതെ വരും.

മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റിനുള്ള നികുതി ഒഴിവ് തുക കുറയും. വീടിന്റെ പ്രോപ്പര്‍ട്ടി ടാക്‌സിനു പരമാവധി ഇളവ് 10,000 ഡോളര്‍ വരെ മാത്രം.

ഇലക്ട്രിക്ക് കാര്‍ വാങ്ങിയാല്‍ ടാക്‌സ് ഇളവ് കിട്ടില്ല. കുട്ടിയെ ദത്തെടുക്കുന്നതിനും ക്രെഡിറ്റ് ഇല്ല.

സെക്ഷന്‍ 1031 പ്രകാരമുള്ള ടാക്‌സ് ഇളവ് റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവക്കു മാത്രമെ പുതിയ നിയമ പ്രകാരം കിട്ടൂ. ഇന്‍ഷുറന്‍സിലും റിട്ടയര്‍മെന്റ് പ്ലാനിലും ഉള്ള തുക മറ്റു ഫണ്ടുകളിലേക്കു മാറ്റി നികുതി ഇളവ് നേടുന്നത് ഇല്ലാതാകും.

ഇനി കിട്ടാവുന്ന ആനുകൂല്യങ്ങള്‍ നോക്കാം. ഒരുമിച്ച് ഫയല്‍ ചെയ്യുന്ന വിവാഹിതര്‍ക്ക് 24,000 ഡോളര്‍ ഇളവ് കിട്ടും. ഒറ്റക്കു ഫയല്‍ ചെയ്യുന്നവര്‍ക്ക് 12,000. പക്ഷെ ഒരോ വ്യക്തികല്‍ക്കുമുള്ള ഇളവ് ഉണ്ടാവില്ലെന്നതും മറക്കാതിരിക്കുക.

ഇപ്പോള്‍ ഏഴു തട്ടിലുള്ള (ബ്രാക്കറ്റ്) നികുതികളാണുള്ളത്. അത് മൂന്നാകും. 12 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ.

ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് 1500 ഡോളറാകും. ഇപ്പൊള്‍ 1000 ഡോളര്‍ രീഫണ്ട് കിട്ടുന്നു.

ടാക്‌സ് രണ്ടു തവണ ചെയ്യേണ്ട ഇന്‍ഡിവിഡുവല്‍ എ.ം.ടി ഇല്ലാതാകും. ഇത് മിഡില്‍ ക്ലാസ് ടാക്‌സ് പെയേഴ്‌സിനു ഗുണകരമാകും.

അവസാന വിശകലനത്തില്‍ എന്താണു സ്ഥിതി? കുറെ നേട്ടങ്ങളുണ്ടാകും.പക്ഷെ ഐറ്റമെസ്ഡ് എക്‌സംഷന്‍ ഇല്ലാതാകുന്നത് പലര്‍ക്കും ഗുണകരമാവില്ല. ഉദാഹരണത്തിനു 100,000 നു താഴെ ടാക്‌സ് കൊടുക്കുന്ന കുടുംബമാണു നിങ്ങളെങ്കില്‍ ഇങ്ങളുടെ ടാക്‌സ് കൂടിയേക്കാം. ഇത് പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇനി ചെറുകിട ബിസിനസുകാര്‍ക്കുള്ള ആനുകൂല്യം നോക്കാം. പാര്‍ടണര്‍ഷിപ്പ്, എല്‍.എല്‍.സി, എസ്-കൊര്‍പറേഷന്‍ എന്നിവക്കു ടാക്‌സ് 25 ശതമാനമായി നിജപ്പെടുത്തും. ഇപ്പോള്‍ 39.6 ശതമാനം വരെ വരാം.
നല്ലതു തന്നെ. പക്ഷെ ചെറിയൊരു പ്രശ്‌നം. ഇപ്പോള്‍ ടാക്‌സബിള്‍ ഇന്‍ കം 260,000 -ല്‍ താഴെ ആണെങ്കില്‍ 25 ശതമാനമാണു ടാക്‌സ്. ടാക്‌സ് ഇളവുകള്‍ ലഭിക്കണമെങ്കില്‍ വരുമാനം അതില്‍ കൂടുതല്‍ ആയിരിക്കണം.

25 ശതമാനം നിരക്ക് സര്‍വീസ് കോര്‍പറേഷനുകള്‍ക്ക് (സി.പി.എ, അറ്റൊര്‍ണി, മറ്റു ലൈസാന്‍സ്ഡ് പ്രൊഫഷനല്‍സ് ലഭ്യമല്ല.

മറ്റൊരു വിരൊധാഭാസം. വന്‍ കിട കോര്‍പറേഷനുകള്‍ക്ക് പരമാവധി 20 ശതമാനമ്‌നികുതി, ചെറുകിടക്കാര്‍ക്ക് 25 ശതമാനം!.

ഇനിയുമുണ്ട് വന്‍ കിടക്കാര്‍ക്ക് ആനുകൂല്യം. ഇപ്പോള്‍ 500,000 വരെ യന്ത്രങ്ങള്‍ വാങ്ങിയാല്‍ ടാക്‌സില്‍ എഴുതി തള്ളാം. പുതിയ നിയമത്തില്‍ അത് 5 മില്ല്യന്‍ ആകും. അഞ്ചു മില്യന്റെ യന്ത്രം വാങ്ങുന്നത് വന്‍ കിടക്കാര അല്ലാതെ ആരാണ്?

വ്യാപാര നഷടം മുന്‍ കാലങ്ങളിലേക്കു ബാധകമാക്കുന്നത് ഇല്ലാതാകും. (നെറ്റ് ഓപ്പറെറ്റിംഗ് ലോസ്)

വന്‍ കിടക്കാരുടെ നേട്ടങ്ങള്‍ നോക്കാം. ഇപ്പോള്‍ 35 ശതമാനം വരെയുള്ള ടാക്‌സ് 20 ശതമാനം ഫ്‌ലാറ്റ് റേറ്റ് ആകും.

അടുത്ത 10 വര്‍ഷത്തില്‍ ടാക്‌സ് ഇളവു കൊണ്ട് കൊര്‍പറേഷനുകള്‍ക്ക് 1.4 ട്രില്യന്‍ ഡോളര്‍ ലാഭമുണ്ടാകും! കോര്‍പറേഷുനുകളുമായി ബന്ധമുള്ളവര്‍ക്ക് കൂടുതല്‍ ബോണസ്, കൂടുതല്‍ ഡിവിഡന്റ് ഒക്കെ പ്രതീക്ഷിക്കാം. രാഷ്ട്രീയക്കാര്‍ക്കും കുടുതല്‍ സംഭാവന പ്രതീക്ഷിക്കാം. ലൊബിയിംഗിനും തുക കൂടും. ബജറ്റിനെ വരെ നിയന്ത്രിക്കാനുള്ള കഴിവ് അവര്‍ ആര്‍ജിച്ചെന്നിരിക്കും.

കൂടുതല്‍ കിട്ടുന്ന തുക ബിസിന്‍സ് വളര്‍ത്താന്‍ ഉപയൊഗിച്ചാല്‍ കൂടൂതല്‍ പേര്‍ക്കു ജൊലി കിട്ടും. സമ്പദ് രംഗം വളരും.

അതു പോലെ ടാക്‌സ് കുറഞ്ഞ രാജ്യങ്ങളിലേക്കു വരുമാനം കമ്പനികള്‍ മാറ്റുന്നത് പുതിയ നിയമത്തില്‍ നിരോധിക്കുന്നു. അമേരിക്കയില്‍ ടാക്‌സ് ഇളവ് കിട്ടുമ്പോള്‍ കോര്‍പറേഷനുകള്‍ തുക ഇങ്ങോട്ട് കൊണ്ടു വരും. അതും ഗുണകരമാകും. 

AN ANALYTICAL REVIEW OF THE FEATURES OF THE TRUMP-GOP TAX PLAN 2017.

By Babu Joseph MBA CPA ACA EA. 

The Trump Administration, the House Committee on Ways and Means, and the Senate Committee on Finance have developed a unified framework for tax reforms. According to the proposed tax reforms document, this framework will deliver a fiscally responsible tax reform by broadening the tax base, closing loopholes and growing the economy. I have made a critical analysis of the tax reforms framework.

HOW WILL IT AFFECT YOU?

The new tax reform bill once it becomes a law, it will be known as Tax cuts & Jobs Act. Individuals, small businesses, big corporations and all tax payers are likely to benefit under the Trump tax plan. However, as you analyze it, you will realize that the major beneficiaries of the tax reforms plan are big corporations. Individuals and small business receive the least benefit. To understand it better let me phrase it like this, big corporations get the whole pie, individuals and small business get some left over crests. As you read this article to the end, you will understand the meaning of the phraseology.

So let’s read it carefully and understand it because now is the time to decide whether you should email or call your congress man so that you can stop the bill being passed or let them know what change you would like to see in the bill. GOP wants to pass the bill before the Thanksgiving Holidays, So act now, once it becomes law, you and I are bound by it regardless we like it or not. 

Now let’s go into the details one by one. The three major category of tax payers in US are Individuals, small business owners and big corporations. How the new tax law changes will affect you, depends on what you do for living and how you earn your income. Tax cuts and savings are not the same for Individuals or small business owners or big corporations.

Firstly and most importantly, let me address the effect of the new plan on individuals because most of my readers are you, the individual tax payers of America and 47% of federal tax revenue comes from individual taxes of which 90% are salaried employees. There are many good changes included in the new plan.

But to understand and compare it better, let me do the reverse analysis. We will study items of existing benefits removed and important current benefits cut in the new framework.

Provision for personal exemptions will be eliminated. Under the current plan individual tax payers are allowed to claim 4,050 per family as deduction from the income. It’s no longer there, instead they will combine it to an increased standard deduction. If you are a family of 4, you could deduct $16,200 as personal exemption, you will lose out $4,900 of the deduction, you will lose more if your family size is more than 4.

The Schedule-A itemized expenses will be completely overhauled. A lot of items from the list of itemized expenses will be eliminated.

The following expense deductions will be eliminated in the new plan.

Health Care & Medical Expense deduction.

State and local tax deduction

Charity/Donation Deduction. This could affect the donation income of churches and nonprofits charities

Moving expense deduction.

Employee business expense. Do you remember the time you told your tax accountant about your union dues, uniform expense, small tools and items and other job related expenses, gone will be the good old days once this bill becomes law?

Mortgage Interested Expense- Will be restricted/limited.

House Property Tax- Limited to $10,000 per year.

The following credits have been eliminated in the new plan.

Plugin electric car credit.

Child Adoption Credit.

Under the current plan, tax free Sec 1031 exchange is available for both tangible and intangible assets. New plan will limit it sec 1031 tax free exchange only for tangible (real estate and other) properties. This will affect insurance companies and other investment/retirement planning program which could transfer funds from one program to other using the tax free Sec 1031 exchange provision.

Let’s see some of the major changes that will save some tax dollars for individuals.

The framework will double the standard deduction to: $24,000 for married taxpayers filing jointly, and $12,000 for single filers. This changes will effectively create a larger “zero tax bracket” by eliminating taxes on the first $24,000 of income of a married couple and $12,000 income of a single individual. But, as stated earlier the framework repeals the personal exemptions for family members.

Under the current law, taxable income is subject to seven tax brackets. The framework aims to consolidate the current seven tax brackets into three brackets of 12%, 25% and 35%.

Child Tax Credit significantly increases to $1,500. The first $1,000 of the credit will be refundable as under current law. The framework also provides a non-refundable credit of $500 for non-child dependents to help defray the cost of caring for other dependents.

This framework will repeal the existing individual AMT, which requires taxpayers to do their taxes twice. Repealing of AMT tax will save tax dollars for many middle class tax payers.

So what is the net effect of it for an individual tax payer, you will certainly see some tax savings. However due to major changes in the itemized deduction, if you are a family with taxable income of under $100,000 and you itemize your expenses, you might see some increase in your tax bill. The framework members are discussing this issue and they may come up with some solutions.

So, now let’s analyze the next category, small businesses. What is in it for you if you are a small business owner? If you own a pass through entity like, partnership, LLC or S-crop, you max rate will be capped at 25% as against the current potential max rate of 39.6%. Good savings is isn’t it? Small issue here, currently you pay 25% tax only if your taxable income is less than $260,000, it means that, if you are very small business, like a convenience store/gas station kind of business, you don’t get any benefits. As a small business, you would save tax only if your taxable income (after all expenses and deductions) of more than $260,000. The 25% rate cap is not available to personal service corporations like CPA’s, attorneys and other licensed professionals in practice.

Also, did you notice the contrast here, big corporations are maxed at 20%, whereas small corporations are maxed at 25% rate, obviously it’s not equitable.

Under code sec 179, currently businesses are allowed to completely write off cost of business equipment or specified capital expenditure up to $500,000 in the same year of purchase instead of capitalizing it and claim depreciation. This is a good tax saving scheme for all businesses. The current sec. 179 limit will be increased to $5 Million, 10 times jump. So what is the catch here? How many small businesses acquire equipment worth of $5 Million in a year? Hence who will benefit more, again the big corporations? Let us look at one another important existing benefit removed in the new plan. NOL (Net Operatizing Loss) carry back. Under the current law, business losses (NOL) could have been carried back to previous two years to save tax. NOL carry back provision is eliminated in the new plan.

Lastly, let’s analyze the third category, the corporations. Trump tax cut plan places most focus on corporations, they are the most beneficiary of the plan. Corporate tax rate will almost be cut into half. With the new plan, corporation will pay a flat rate of 20% as against the current progressive highest rate of 35%.  Corporation tax will almost be cut into half. Corporation will pay a flat rate of 20% as against the current progressive highest rate of 35%. As stated earlier, in terms of tax rate, big corporations are maxed at 20%, whereas small corporations are maxed at 25% rate.

Total tax savings for corporations in the next ten years is estimated to be $1.40 trillion, it’s a huge amount. If you are a part of a big corporation, be happy about it, more dividend, bonus are waiting for you. If you are not, and you are a salaried employee or a small business owner, what is in it for you? Think about it, trillions of dollars of wealth will be retained by corporations by way of tax savings. What can the corporations do with the money, they could pay more bonus to top executives or declare higher dividends to the stockholders, either scenario only a few get benefited. More tax savings for corporate giants also mean increased political contribution, increased lobbying budget whereby they will be in a position to continue control the entire fiscal budget system of our country, do you get it? Alternatively the additional money saved can be ploughed back into the system for business expansion, which in turn would create more employment, more infrastructure, more economic development, and GDP growth, it of course is good for the country and the economy. Another good provision in the tax frame work is a measure to prevent companies from shifting profits to tax havens. The framework includes rules to protect the U.S. tax base by taxing at a reduced rate and on a global basis the foreign profits of U.S. multinational corporations. This will induce corporations to bring capital and profits back to USA.

 

DEATH AND GENERATION-SKIPPING TRANSFER TAXES

The framework repeals the death tax and the generation-skipping transfer tax over a period of 10 years. Currently the federal estate tax is paid only by estates worth at least $5.5 million.

GIFT TAX

 Life time exemption limit for gift tax will be increased to $10 Million from the current $5.50 Million.

SUMMARY

The above analysis clearly shows that big corporations get the meat and individuals and small businesses would get the bone. The new tax reform frame work brings tax cuts and savings to all tax payers. The issue is that the tax savings and cuts are not equitably distributed among the major stakeholders (Individuals, Small businesses & Corporations). Corporations will get most of the benefit. It is estimated that the proposal would reduce federal revenues by $2.4 trillion over the first ten years and $3.2 trillion over the subsequent decade. The business income tax provisions— including those affecting corporations and pass-through businesses—would reduce revenues by $2.6 trillion over the first ten years. Elimination of estate and gift taxes would lose another $240 billion. The individual income tax provisions (excluding those related to business income) would increase revenues by about $470 billion over the same period.

Regardless you are a republican or democrat or independent, now is the time to act if you feel our country deserves a more equitable tax structure. If you feel your voice should be heard share it so that more and more people will come to know about.

Author: Babu Joseph MBA CPA ACA EA.

Certified Public Accountant, Chartered Accountant, IRS Enrolled Agent (EA)

Tel: 201-403-1179, email: bj@babujosephcpa.com

Join WhatsApp News
Francis Thadathil Emmanuel 2017-11-21 20:33:32
Great article Babu. Very informative. When is this bill defending in Senate. I think we should pressurize republican senators defeat the bill in voting. Can you put this article in change.com Andretti public opinion through voting?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക