Image

ഓ.എന്‍.വി. (കവിത: സി.ജി.പുത്തന്‍ചിറ)

സി.ജി.പുത്തന്‍ചിറ Published on 21 November, 2017
ഓ.എന്‍.വി. (കവിത: സി.ജി.പുത്തന്‍ചിറ)
പൊന്നരിവാളിനേ മിന്നിത്തിളക്കിയ
മന്നിന്റെ വിഖ്യാത ഗായകനോര്‍മ്മയായ്
കണ്ണീരു കണ്ടു കവിത കുറിയ്ക്കുന്ന
മണ്ണിന്റെ ഏകാന്തഗായകനോര്‍മ്മയായ്

അങ്ങുതന്‍ തൂലികത്തുമ്പില്‍ നിന്നൂറിയ
മംഗള ഗാനങ്ങളെന്നും മുഴങ്ങട്ടെ
അങ്ങുതന്‍ ഭാവന ഞങ്ങളിലെപ്പൊഴും
തങ്ങിനില്‍ക്കട്ടെ തിളങ്ങുന്ന വാളുമായ്

നല്ലൊരദ്ധ്യാപകന്‍ നിത്യസംഘാടകന്‍
എല്ലാം കവിതയായ് മാറ്റും മഹാകവി
നല്ല ചുവപ്പുനിറം പൂശിമിന്നുന്ന
പുല്ലാംകുഴലില്‍ കവിത നിലയ്ക്കില്ല

ഇന്ദീവരം മെല്ലെ മൂകം കവിയുടെ
സന്ദേശമെങ്ങും പടരട്ടെ നിര്‍ഭയം
എണ്‍പത്തിയഞ്ചില്‍ കടന്ന മഹാകവി
മുന്‍പന്തിയില്‍ നിന്നു മണ്ണിനേമാനിച്ചു

എത്ര കവിത കുറിച്ചരിവാളിന്റെ
ചിത്രം മനസ്സിനു മായ്ക്കാന്‍ കഴിയില്ല
അന്ത്യമായ് വിശ്രമം കൊള്ളാനൊരുദിനം
സ്വന്തമായ് ശാന്തികവാടം ഗുരുവിന്

എവിടെ മനുഷ്യനുണ്ടവിടെയെല്ലാം
കവിയുടെ ഗാനങ്ങള്‍ മുഴങ്ങി നില്‍ക്കും
മലയാളമെന്നും സ്മരിയ്ക്കുമീ നാടിന്റെ
നിലപാടുമാറ്റം കവി ഒ.എന്‍.വി.യേ


ഓ.എന്‍.വി. (കവിത: സി.ജി.പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക