Image

നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

Published on 21 November, 2017
നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്. ‘മികച്ച സഹനടനായി തന്നെ തിരഞ്ഞെടുത്തതിന് ആന്ധ്ര സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. അവിടുത്തെ ജനങ്ങള്‍ തന്ന സ്‌നേഹവും അംഗീകാരവും എന്നെ അതിശയിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ കൊരട്ടാല ശിവ, മൈത്രി മൂവി, ഛായാഗ്രാഹകന്‍ തിരു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി സിനിമയുടെ എല്ലാം അംഗങ്ങള്‍ക്കും തന്റെ നന്ദി അറിയിക്കുന്നു’വെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മികച്ച സഹനടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ലാലേട്ടന് അഭിനന്ദനവുമായി ആരാധകരും മമ്മൂട്ടി ഫാന്‍സും രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്കിലെ മോഹന്‍ലാലിന്റെ നന്ദി തെലുങ്ക് സിനിമാ ലോകവും ഏറ്റെടുത്തിട്ടുണ്ട്.

ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ടിആറിനും ലഭിച്ചു. നേരത്തെ കമല്‍ ഹാസന്‍, രജനികാന്ത്, നയന്‍താര, നിത്യാ മേനോന്‍, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കും നന്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, എന്‍.ടി. രാമറാവു ജൂനിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്തംബറില്‍ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക