Image

എസ് ദുര്‍ഗ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കാം

Published on 21 November, 2017
എസ് ദുര്‍ഗ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കാം

സനല്‍കുമാര്‍ ശശിധരന്റെ ചിത്രം എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. ഹൈകോടതിയാണ് ചിത്രത്തിന് പ്രദര്‍ശനനാനുമതി നല്‍കിയത് നേരത്തെ, ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന സംവിധായക??ന്റെ ഹരജി അംഗീകരിച്ചാണ് പ്രദര്‍ശനാനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ചലച്ചിത്രമേളയില്‍ നിന്ന് ചിത്രം ഒഴിവാക്കിയതിന് നേരത്തെ ഹൈകോടതി സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. ജൂറി തെരഞ്ഞെടുത്ത തന്റെ സിനിമ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹരജിയില്‍ തീര്‍പ്പ് വൈകുന്നതിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനക്ക് ഹരജി തിരിച്ചയക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ചാണ് ഇപ്പോള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതില്‍കിയത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക