Image

ഷെറിന്‍ മാത്യുസിന്റെ സഹോദരിയെ ബന്ധുവിനെ ഏല്പിച്ചു

Published on 21 November, 2017
ഷെറിന്‍ മാത്യുസിന്റെ സഹോദരിയെ ബന്ധുവിനെ ഏല്പിച്ചു
ഡാലസ്: മരണപ്പെട്ട ഷെറിന്‍ മാത്യുസിന്റെ സഹോദരിയെ പിതാവ് വെസ്ലി മാതുസിന്റെ ഹൂസ്റ്റണിലുള്ള ബന്ധുവിനെ ഏല്പ്പിച്ചു.

കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയണമെന്നാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ബന്ധു കുടുംബത്തെപറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷംകുട്ടിയെ വിട്ടു കൊടുക്കുകയായിരുന്നു എന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് അറിയിച്ചു.

മൂന്നു വയസുകാരി ഷെറിന്‍ മാത്യുസിനെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ വെസ്ലിയും ഭാര്യ സിനിയും മൂത്ത പുത്രിയും പോയി എന്ന കേസില്‍ സിനിയെ അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോഴാണു പുത്രിയെ വെസ്ലിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലേക്ക് അയച്ചത്. ഫോസ്റ്റര്‍ കെയറില്‍ നിന്നു കുട്ടിയെ വിട്ടു കിട്ടാന്‍വെസ്ലിയും സിനിയും നല്കിയ ഹര്‍ജി ഈ മാസം 29-നു കോടതി വീണ്ടും പരിഗണിക്കും.

ഇതേ സമയം ഷെറിന്റെ മരണ കാരണം ഇനിയും മെഡിക്കല്‍ എക്‌സാമിനര്‍ തീരുമാനിച്ചിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ കൂടുതല്‍ ചാര്‍ജ് ഉള്‍പ്പെടുത്തുകയോ നിലവിലുള്ള ചാര്‍ജുകള്‍ ഭേദഗതി ചെയ്യുകയോയുള്ളുവെന്നു പോലീസ് വക്താവ് അറിയിച്ചു. വിവിധ പരിശോധനകളുടെ ഫലം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ലഭിച്ചിട്ടില്ല. മരണ കാരണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ലെന്നു വക്താവ് ചൂണ്ടിക്കാട്ടി. അപ്പോള്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കും.

ഒക്ടോബര്‍ ആറിനു രാത്രി കുട്ടിയെ തനിയെ വീട്ടിലാക്കി ഭക്ഷണം കഴിച്ച് തിരിച്ചു വരുമ്പോഴും കുട്ടി കിച്ചനില്‍ കുഴപ്പമൊന്നും ഇല്ലാതെ ഉണ്ടായിരുന്നു എന്നാണു വെസ്ലിയും സിനിയും പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു പോലീസ് പറയുന്നു.
ഒക്ടോബര്‍ ഏഴിനാണു കുട്ടിയെ കാണാതായത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചക്കു ശേഷ്ം മ്രുതദേഹം കിട്ടി. തുടര്‍ന്ന് കുട്ടിയെ പരുക്കേല്പിച്ചു എന്ന ചാര്‍ജില്‍ വെസ്ലി ഡാലസ് ക്ണ്ടി ജയിലിലാണു. ഒരു മില്യനാണു ജാമ്യത്തുക.

കുട്ടിയെ അപകടകരമായ അവസ്ഥയില്‍ വിട്ടു എന്ന ചാര്‍ജില്‍ ഇതേ ജയിലിലുള്ള സിനിക്കു രണ്ടര ലക്ഷം ഡോളറാണു ജാമ്യത്തുക. ഇതിനിടയില്‍ ആശുപത്രിയിലെ ജോലിയും സിനിക്കു നഷ്ടപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക