Image

നയന്‍താരയ്‌ക്ക്‌ വിഘ്‌നേഷ്‌ ശിവന്റെ പ്രണയാതുരമായ പിറന്നാള്‍ സന്ദേശം

Published on 21 November, 2017
 നയന്‍താരയ്‌ക്ക്‌ വിഘ്‌നേഷ്‌ ശിവന്റെ പ്രണയാതുരമായ പിറന്നാള്‍ സന്ദേശം
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ പിറന്നാള്‍ദിനമായ നവംബര്‍ 18ന്‌ നിരവധി ആളുകള്‍ അവര്‍ക്ക്‌ സോഷ്യല്‍ മീഡിയാ വഴി ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരും വിഘ്‌നേഷ്‌ ശിവന്റെ പിറന്നാള്‍ ആശംസകള്‍ എത്താന്‍ വേണ്ടി കാത്തിരിക്കുകായിരുന്നു. ഒടുവില്‍ ആരാധകര്‍ കാത്തിരുന്നതുപോലെ തന്നെ പ്രണയം നിറച്ച ആശംസയാണ്‌ വിഘ്‌നേഷ്‌ അയച്ചത്‌.

`` എന്നെ സ്വാധീനിച്ച പെണ്‍കുട്ടിയ്‌ക്ക്‌ പിറന്നാള്‍ ആശംസകള്‍. ശക്തയാകുക. സുന്ദരിയായിരിക്കുക. ഇനിയും അതിശയകരമായ കഥകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ നയന്‍താര എന്താണെന്നു തെളിയിച്ചുകൊണ്ടേയിരിക്കുക. എന്നും നിന്നെ കുറിച്ച്‌ അഭിമാനം. ഒരുപാട്‌ സ്‌നേഹം. നിന്നെ ഞാന്‍ ബഹുമാനിക്കുന്നു. തങ്കമേ..'' ഇതായിരുന്നു ട്വിറ്ററിലെ വിഘ്‌നേഷിന്റെ ആശംസ.

നയന്‍സും വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലാണെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി. കുറച്ചു നാള്‍ മുമ്പ്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താനും നയന്‍താരയും തമ്മിലുളള ബന്ധത്തെ കുറിച്ച്‌ വിഘ്‌നേഷ്‌ പറഞ്ഞിരുന്നു. തങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും സ്വകാര്യമായ ഒന്നാണെന്നും അത്‌ പങ്കു വയ്‌ക്കുന്നതിനോട്‌ തീരെ താല്‍പര്യമില്ലെന്നുമാണ്‌ വിഘ്‌നേഷ്‌ പറഞ്ഞത്‌. ഇരുവരും രഹസ്യ വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയും അന്ന്‌ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

2016ലെ സൈമ അവാര്‍ഡിനു ഒരുമിച്ചു വന്നപ്പോഴാണ്‌ നയന്‍സിനെയും വിഘ്‌നേഷിനെയും ക്യാമറക്കണ്ണുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌. അതിനു മുമ്പു തന്നെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ്‌ തമിഴ്‌ സിനിമാ ലോകത്തു സജീവമായിരുന്നു. അന്നു പുരസ്‌കാരം വാങ്ങിയതിനു ശേഷം ഇരുവരും പരസ്‌പരം നല്‍കുന്ന പിന്തുണയെ കുറിച്ച്‌ വേദിയില്‍ പറയുകയും ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക