Image

സൗഹൃദം പങ്കു വയ്‌ക്കാന്‍ അവര്‍ വീണ്ടുമെത്തി

Published on 21 November, 2017
         സൗഹൃദം പങ്കു വയ്‌ക്കാന്‍ അവര്‍ വീണ്ടുമെത്തി

സൗഹൃദത്തിന്റെ പൂമരത്തണലില്‍ അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. പാട്ടും നൃത്തവും സംഗമത്തിന്‌ മധുരം കൂട്ടിയപ്പോള്‍ ഭൂമിയിലെ നക്ഷത്രങ്ങള്‍ക്ക്‌ ഓര്‍ത്തു വയ്‌ക്കാന്‍ വീണ്ടും കുറേ അവിസ്‌മരണീയ നിമിഷങ്ങള്‍.
80-90കളില്‍ തെന്നിന്ത്യയിലെ താരങ്ങളാണ്‌ തങ്ങളുടെ പതിവ്‌ സംഗമവേദിയില്‍ എത്തിയത്‌.

ചെന്നൈയിലെ മഹാബലിപുരത്തുള്ള ഒരു റിസോര്‍ട്ടിലായിരുന്നു താരസംഗമം. സുഹാസിനിയും ലിസിയുമാണ്‌ സംഗമത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. പര്‍പ്പിള്‍നിറമുള്ള വേഷം ധരിച്ചാണ്‌ എല്ലാവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്‌. പരിപാടി കൊഴുപ്പിക്കാന്‍ പഴയകാല സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനമേളയും സംഘടിപ്പിച്ചു.
മേനക, പാര്‍വതി, ലിസി, ശോഭന, സുമലത, സുഹാസിനി, ഖശ്‌ബു, നദിയാ മൊയ്‌തു, രാധിക, അംബിക, ജയസുധ, രമ്യ കൃഷ്‌ണന്‍, വെങ്കിടേഷ്‌, റഹ്മാന്‍, ജാക്കി ഷ്‌റോഫ്‌, ചിരഞ്‌ജീവി, ശരത്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 
2009ലാണ്‌ ഇവര്‍ ആദ്യമായി റീ യൂണിയന്‍ സംഘടിപ്പിക്കുന്നത്‌. മണിരത്‌നം, സുഹാസിനി, ലിസി എന്നിവരാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കിയത്‌.




















































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക