Image

ഇരുന്നൂറ് ശതമാനവും പത്മാവതിക്കൊപ്പമെന്ന് റണ്‍വീര്‍

Published on 22 November, 2017
ഇരുന്നൂറ് ശതമാനവും പത്മാവതിക്കൊപ്പമെന്ന് റണ്‍വീര്‍

പത്മാവതിയെ പിന്തുണച്ച് റണ്‍വീര്‍ സിങ്. താന്‍ ഇരുനൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. ദീപികക്കെതിരെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്. സഞ്ജയ് ലീല ഭന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക