Image

മകളുടെ ഒന്നാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അല്ലു

Published on 22 November, 2017
മകളുടെ ഒന്നാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അല്ലു

തന്റെ മകള്‍ അര്‍ഹയുടെ ഒന്നാം പിറന്നാളില്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അല്ലു അര്‍ജുന്‍. ജീവിതത്തിലെ സുന്ദര നിമിഷങ്ങളും ഓര്‍മകളും ഇന്‍സ്റ്റഗ്രാമിലൂടെ നവംബര്‍ 21 ന് നല്‍കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ബണ്ണി തന്റെ ആരാധകരെ അറിയിച്ചിരുന്നു. മകളുടെ സുന്ദരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് അല്ലു ഇന്‍സ്റ്റഗ്രാമിലെ തന്റെ വരവ് അറിയിച്ചത്. മനോഹരമായ ഫ്രോക്കണിഞ്ഞ് കേക്കിനു മുന്നില്‍ അര്‍ഹ ഇരിക്കുന്നതാണ് ചിത്രം.

‘എന്റെ ലിറ്റില്‍ ഏയ്ഞ്ചല്‍ അര്‍ഹയ്ക്ക് ഇന്ന് പിറന്നാള്‍. ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നും ചിത്രത്തിനൊപ്പം അല്ലു കുറിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 21 നാണ് അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിക്കും മകള്‍ പിറന്നത്. ട്വിറ്ററിലൂടെയാണ് അര്‍ഹ ജനിച്ച വിവരം അല്ലു ആരാധകരെ അറിയിച്ചത്. അയാന്‍ എന്ന മകന്‍ കൂടിയുണ്ട് ദമ്ബതികള്‍ക്ക്. ‘നാ പേരു സൂര്യ’ എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക