Image

ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി

പി.പി.ചെറിയാന്‍ Published on 23 November, 2017
ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി
സാള്‍ട്ടില്ലൊ(മിസ്സിസിപ്പി): കാര്‍ പുള്ളോവര്‍ ചെയ്യണമെന്ന പോലീസിന്റെ നിര്‍ദേശം ലഭിച്ചാല്‍ അല്‍പമൊന്ന് ഭയപ്പെടാത്തവര്‍ ആരും ഇല്ല. താങ്ക്‌സ്ഗിവിങ്ങ് ആഴ്ചയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിന് പോലീസ് സര്‍വ്വസന്നാഹങ്ങളുമായി റോഡരികില്‍ കാത്തു കിടക്കുക സാധാരണമാണ്.

ഇന്നലെ മിസിസിപ്പിയില്‍ വിവിധ ഭാഗങ്ങളില്‍ കാത്തു കിടന്നിരുന്ന പോലീസുക്കാര്‍ വാഹനം കൈകാട്ടി നിറുത്തിയതിനുശേഷം കാറിന്റെ ഗ്ലാസു താഴ്ത്തുവാനാവശ്യപ്പെട്ടത് ടിക്കറ്റു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായിരുന്നില്ല. പോലീസുക്കാരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് ഓരോ ടര്‍ക്കിയായിരുന്നു. കൈ കാണിച്ചു നിര്‍ത്തിയ വാഹങ്ങളിലെ ഡ്രൈവര്‍മാര്‍ക്കെല്ലാവര്‍ക്കും ടര്‍ക്കി നല്‍കി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയതും.

ഗിവിങ്ങ് 2017 എന്ന പേരില്‍ ലോക്കല്‍ വ്യവസായികളും, അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷന്‍ നല്‍കിയത്.

ഒഴിവുദിനങ്ങളില്‍ കമ്മ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നല്‍കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പോലീസ് ഓഫീസേഴ്‌സ് പറഞ്ഞു.

പോലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് എല്ലാവര്‍ഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കിടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക