Image

നടിയെ വാനിലിട്ട്‌ മാനഭംഗപ്പെടുത്താന്‍ പദ്ധതിയിട്ടു; കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌

Published on 23 November, 2017
നടിയെ വാനിലിട്ട്‌ മാനഭംഗപ്പെടുത്താന്‍ പദ്ധതിയിട്ടു;  കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌

കൊച്ചി: കൊച്ചിയില്‍ അതിക്രമത്തിന്‌ ഇരയായ നടിയോട്‌ കുറ്റാരോപിതനായ ദിലീപിന്‌ മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ പുറത്ത്‌. ദിലീപിന്‌ കാവ്യാ മാധവനുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച്‌ അതിക്രമത്തിനിരായ നടി മഞ്‌ജുവിനോട്‌ പറഞ്ഞതാണ്‌ ദിലീപിന്‌ ഇവരോട്‌ മുന്‍വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നാണ്‌ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്‌. ദിലീപ്‌-കാവ്യ സംഭാഷണത്തിന്റെ ശബ്‌ദരേഖ ഇവര്‍ മഞ്‌ജുവാര്യര്‍ക്കു നല്‍കിയിരുന്നു. ഇതണ്‌ പക വളര്‍ത്താന്‌ കാരണമെന്നും പറഞ്ഞിട്ടുണ്ട്‌. 

ടെമ്പോ ട്രാവലറിലിട്ട്‌ നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്‌. ദിലീപിന്റെ ക്വടടേഷനിലുള്ള ആദ്യ ശ്രമമായിരുന്നു ഇത്‌. കൂട്ടമാനഭംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ആദ്യം ശ്രമിച്ചത്‌. ഇതിനായി വാനിലുളളില്‍ നടുക്കായി #സ്ഥലവും ഒരുക്കിയിരുന്നു. ഡ്രൈവറുടെ കാബിനില്‍ നിന്ന്‌ ഇവിടേക്ക്‌ കടക്കാനുള്ള സ്ഥലവും ഒരുക്കി. `ഹണി ബീ ടൂ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഗോവയില്‍ വച്ചായിരുന്നു ഇത്‌. 
ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട്‌ കോടതിയില്‍ ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ്‌ പോലീസ്‌ സമര്‍പ്പിച്ചത്‌. കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ്‌ കോടതിയില്‍ നല്‌കിയത്‌. ആക്രമിക്കപ്പെട്ട നടിയോട്‌ ദിലീപിന്‌ പക തോന്നാനുള്ള എട്ടു കാരണങ്ങളും പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്‌.

പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്‌

1. നടിയെ സിനിമയില്‍ നിന്നകറ്റാനും അവസരങ്ങള്‍ ഇല്ലാതാക്കാനും ദിലീപ്‌ ശ്രമിച്ചു. നടിക്ക്‌ അവസരം നല്‍കിയവരോട്‌ ദിലീപിന്‌ നീരസം തോന്നി. 

2. നടിയെ അതിക്രമത്തിന്‌ ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ അഡ്വ.പ്രതീഷ്‌ ചാക്കോയ്‌ക്ക്‌ കൈമാറി. പ്രതികള്‍ കീഴടങ്ങുന്നതിനു മുമ്പായിരുന്നു ഇത്‌. പ്രതീഷ്‌ ചാക്കോ ഇത്‌ അഡ്വ.രാജു ജോസഫിന്‌ കൈമാറി. 

3. കീഴടങ്ങും മുമ്പ്‌ പ്രതികള്‍ കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്‌ത്രവ്യാപാര സ്ഥാപനമായ `ലക്ഷ്യ'യില്‍ പോയിരുന്നു. അവിടെയെത്തി ദിലീപിനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു. 
4. 2015 നവംബര്‍ രണ്ടിന്‌ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്ക്‌ ദിലീപ്‌ ഒരു ലക്ഷം രൂപ നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. നവംബര്‍ ഒന്നിന്‌ അഡ്വാന്‍സായി 10,000 രൂപയും നല്‍കിയിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ ജോയ്‌സ്‌ പാലസ്‌ ഹോട്ടലില്‍ വച്ചായിരുന്നു ഇത്‌. ഈ പണം സുനി പിന്നീട്‌ അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. 


























































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക