Image

പ്രവാസി - ജെസ്സി ജിജി

ജെസ്സി ജിജി Published on 23 November, 2017
പ്രവാസി - ജെസ്സി ജിജി
ജാലകത്തിലൂടെ താഴേക്കുനോക്കിയ എന്റെ കണ്മുന്‍പില്‍ കണ്ടത് നിരത്തിലൂടെ പായുന്ന വാഹങ്ങള്‍, പാര്‍ക്കിംഗ് ലോട്ടില്‍ നിരയായി പാര്‍ക്കുചെയ്തിരിക്കുന്ന വാഹനങ്ങള്‍, പിന്നെ ഇടയ്ക്കിടയ്ക്ക് സൈറണും മുഴക്കി ആശുപത്രി വളപ്പിലേക്കുവരുന്ന ആംബുലന്‍സുകള്‍ ഇവയൊക്കെ ആയിരുന്നു. കാഴ്ച മനം മടുപ്പിക്കുന്നതു ആയിരുന്നതിനാല്‍ വേഗം തന്നെ തിരികെ എത്തി ഞാന്‍ എന്റെ സ്ഥാനത്തു വന്നിരുന്നു. ചുറ്റും ഇരിക്കുന്നവരുടെ മുഖങ്ങളില്‍ ഒക്കെ ആകുലതയും കാത്തിരിപ്പിന്റെ വിരസതയും കൂടിക്കുഴഞ്ഞ ഒരു ഭാവം. ഒരേ ഇരുപ്പില്‍ ഇരുന്നിട്ടാവും
നടു വേദനിക്കുന്നു. വെറുതെ മുഖപുസ്തകത്തില്‍ താളുകളില്‍ കൂടി ഒക്കെ നോക്കി . ഇന്നലെവരെ ആകാംഷയോടെ നോക്കിയിരുന്ന മുഖപുസ്തകം ഒക്കെ ഇന്ന് ഒരു മടുപ്പു ഉളവാക്കുന്നു. മുഖപുസ്തകത്തിലെ. സുഹൃത്തുക്കളുടെ എണ്ണം ആയിരം കവിഞ്ഞു.. പക്ഷെ ഇന്നുരാവിലെ , കണ്മുന്‍പില്‍ ഭാര്യ തലകറങ്ങി വീണപ്പോള്‍, ബോധം ഇല്ലാതെ െ്രെഡവെയില്‍ കിടന്നപ്പോള്‍ പകച്ചുനിന്ന തന്നെ സഹായിക്കാന്‍ ഓടി എത്തിയ അയല്‍പക്കകാരന്റെ പേര് എന്തായിരുന്നുവോ, ഒരു നന്ദി വാക്കു പോലും പറയാന്‍ പറ്റിയില്ല.. ICU വിന്റെ മുന്‍പിലെ ഈ ഇരുപ്പു തുടങ്ങിയിട്ട് സമയം എത്ര ആയി... ഇടക്കെപ്പോഴോ ഡോക്ടര്‍ വന്നുപോയിരുന്നു. അയാള്‍ പറഞ്ഞതൊന്നും തന്നെ മനസ്സിലായില്ല.. ഭാര്യക്ക് ഇനി എഴുന്നേറ്റു നടക്കണമെങ്കില്‍ എന്തോക്കെയോ തെറാപ്പി വേണമെന്നോ അങ്ങനെ ഒക്കെ...... കംപ്യൂട്ടര്‍ മേഖലയില്‍ ഉയര്‍ന്ന ശമ്പളം .. ഭാര്യക്കും തനിക്കും .. അപ്പോള്‍ ഇവിടെ സാധാരണക്കാരായ മലയാളികളോട് സംസാരിക്കുന്നതു ഒക്കെ ഒരു കുറച്ചില്‍ ആയി തോന്നി... പള്ളികളെയും മലയാളിപ്രസ്ഥാനങ്ങളെയും ഒക്കെ പുച്ഛത്തോടെ നോക്കി.. പണിയൊന്നും ഇല്ലാതെ പരദൂഷണവും പറഞ്ഞു സമയം കൊല്ലുന്ന സാദാ മലയാളികളുടെ പൊങ്ങച്ചസ്ഥലം ...ആ കാര്യത്തില്‍ മാത്രം തനിക്കും ഭാര്യക്കും ഒരേ അഭിപ്രായം ആയിരുന്നു. തങ്ങളുടെ സുഹൃത്തുക്കളില്‍ മലയാളികള്‍ ഇല്ലാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇപ്പോള്‍ ഇവിടെ ഈ ICU വിന്റെ മുന്‍പില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ , മുഖപുസ്തകത്തിലെ കൂട്ടുകാരോ , തങ്ങളുടെ ഉന്നത ബന്ധങ്ങളോ വരാത്തപ്പോള്‍ എന്താ പറയുക. രാവിലെ ഓഫീസില്‍ നിന്നും വിളിയുണ്ടായിരുന്നു. ഒരു സഹതാപപ്രകടനത്തിനുശേഷഃ ഇന്ന് പൂര്‍ത്തിയാക്കേണ്ട പ്രൊജെക്റ്റിനെ പറ്റി ഓര്‍മ്മിപ്പിക്കുവാന്‍. അകത്തെക്കു കണ്ണുകള്‍ പായിക്കുന്നതോടൊപ്പം എന്റെ കാതുകളും കണ്ണുകളും ചുറ്റും തിരിഞ്ഞു.. മനഃപൂര്‍വ്വം മറന്ന മാതൃഭാഷയുടെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടോ എന്നറിയുവാന്‍ .. ഇനി ഭാര്യയുടെ സുഖവിവരം പറയുവാന്‍ വരുന്ന നഴ്‌സിന് മലയാളിച്ചായ ഉണ്ടോ എന്നറിയുവാന്‍......

പ്രവാസി - ജെസ്സി ജിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക